ധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ബംഗ്ലാദേശില്‍ കലാപം രൂക്ഷമാകുന്നതിനിടെയാണ് രാജി. സർക്കാരിനെതിരേ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തിൽ 300 ലധികം പേർ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.
ഔദ്യോഗിക വസതിയിൽനിന്നു ഹസീന സുരക്ഷിത കേന്ദ്രത്തിലേക്കു മാറിയെന്നാണ് വിവരം. അതെ സമയം സാഹചര്യം മോശമാണെന്നു ബംഗ്ലദേശ് നിയമമന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു. പ്രധാനമന്ത്രി രാജിവെച്ചതോടെ ബംഗ്ലാദേശില്‍ ഇനി സൈനിക ഭരണം ആയിരിക്കും. രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.