spot_imgspot_img

വയനാടിനൊപ്പം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി

Date:

spot_img

കൽപ്പറ്റ: കേന്ദ്രം വയനാടിനൊപ്പം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പണം തടസ്സമാകില്ലെന്നും എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു പ്രധാമന്ത്രിയുടെ പ്രതികരണം. വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ പ്രധാനമന്ത്രി കേരളത്തോട് നിർദ്ദേശിച്ചു.

എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെടുത്തിയാണ് മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. ഇന്ന് കളക്ടേറ്റിൽ നടന്ന അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.

വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിത‍ര്‍ക്കായി കേന്ദ്രത്തിന് കഴിയുന്ന എല്ലാ സഹായവും നൽകും. ഇപ്പോൾ ഏറ്റവും പ്രധാനം ദുരിതബാധിത‍ര്‍ക്ക് ഒപ്പം നിൽക്കുകയാണെന്നും ദുരന്തത്തിൽ നിരവധി കുടുംബങ്ങളുടെ പ്രതിക്ഷകളാണ് തകർന്നതെന്നും മോദി പറഞ്ഞു. ഭാവി ജീവിതവും സ്വപ്നവും യാഥാർത്ഥ്യമാക്കാൻ നാം അവർക്കൊപ്പം ചേരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വ്യാജവാർത്തകൾ നൽകി ദുരന്തബാധിതരെ ദ്രോഹിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ കണക്കുകൾ സംബന്ധിച്ച് വാർത്തകളിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി...

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു. 95 വയസായിരുന്നു....

എ.ഡി ജി പി ഇടനിലക്കാരനെന്ന ആക്ഷേപം: പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: എ.ഡി ജി പി ഇടനിലക്കാരനെന്ന ആക്ഷേപം ഉയർന്നു വന്ന സാഹചര്യത്തിൽ...

അർജുനയുള്ള തെരച്ചിൽ പുനഃരാരംഭിച്ചു

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവർ അർജുനയുള്ള തെരച്ചിൽ...
Telegram
WhatsApp