
തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതർക്ക് സഹായഹസ്തവുമായി കേരളീയം ബിൽഡിംഗ് കോൺട്രാക്ടേഴ്സ് ക്ലബ്. ക്ലബ്ബിൻ്റെ മൂന്നാം വാർഷിക ജനറൽബോഡി വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ സി എം ഡി ആർ എഫിലേക്കുള്ള ചെക്ക് കൈമാറി.
കേരളീയം ബിൽഡിംഗ് കോൺട്രാക്ടേഴ്സ് ക്ലബ്ബിൻ്റെ സംസ്ഥാന പ്രസിഡൻ്റ് സഞ്ജു സുരേന്ദ്രൻ ചെക്ക് വി. കെ. പ്രശാന്ത് എംഎൽഎയ്ക്ക് കൈമാറി. തിരുവനന്തപുരത്ത് വച്ച് നടന്ന സമ്മേളനത്തിലാണ് ചെക്ക് കൈമാറിയത്. കെ.സി.സി. സംസ്ഥാന സെക്രട്ടറി രകേഷ്, ജില്ലാ പ്രസിഡൻ്റ് സന്തോഷ് കഴക്കൂട്ടം എന്നിവർ പങ്കെടുത്തു.


