spot_imgspot_img

സായി എൽ.എൻ.സി.പി.ഇ ദേശീയ കായിക ദിനം ആഘോഷിച്ചു

Date:

spot_img

തിരുവനന്തപുരത്ത്: ഹോക്കി ഇതിഹാസം ധ്യാൻ ചന്ദ്ന്റെ ജന്മദിനമായ ഓഗസ്റ്റ് 29-ന്, തിരുവനന്തപുരം സായി എൽ.എൻ.സി.പി.ഇ ദേശീയ കായിക ദിനം വിപുലമായി ആഘോഷിച്ചു.

പരിപാടി സായി എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. ജി കിഷോർ ഉദ്ഘാടനം ചെയ്തു. മേജർ ധ്യാൻ ചന്ദിന്റെ അതുല്യമായ കായിക നേട്ടങ്ങളെയും അചഞ്ചലമായ ദേശഭക്തിയെയും അദ്ദേഹം സ്മരിച്ചു. ബെർലിൻ ഒളിമ്പിക്സിൽ അഡോൾഫ് ഹിറ്റ്ലറുടെ സാന്നിധ്യത്തിൽ ജർമ്മനിയെ പരാജയപ്പെടുത്തിയ ടീമിനെ നയിച്ച മേജർ ധ്യാൻ ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ് അത് നിരസിച്ചു. മേജർ ധ്യാൻ ചന്ദിന്റെ അചഞ്ചലമായ ദേശഭക്തിയും കായിക മനോഭാവവും എന്നും സ്മരിക്കപ്പെടും എന്ന് അദ്ദേഹം ഓർമപ്പെടുത്തി.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ, ടീച്ചിംഗ് ഫാക്കൽറ്റി, സ്റ്റാഫ്, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ 400-ലധികം അംഗങ്ങളുടെ പങ്കാളിത്തത്തോടെ രസകരമായ മത്സരങ്ങൾ സായി എൽ.എൻ.സി.പി.ഇ സംഘടിപ്പിച്ചു.

സമാപന ചടങ്ങിൽ, വിവിധ മത്സരങ്ങളിൽ വിജയികളായവർക്കു സമ്മാനങ്ങൾ വിതരണം ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...

കഴക്കൂട്ടം ഗവ എച്ച് എസ് എസിലെ സുരീലിവാണി റേഡിയോ ക്ലബ്ബിന് അംഗീകാരം

തിരുവനന്തപുരം: കണിയാപുരം ഉപജില്ലയിൽ റേഡിയോ ക്ലബുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ വച്ച് കഴക്കൂട്ടം...
Telegram
WhatsApp