തിരുവനന്തപുരം: പോലീസ് വകുപ്പും മോട്ടോർ വാഹന വകുപ്പും നൽകിയ ഇ -ചെലാൻ പിഴ യഥാസമയം അടയ്ക്കാൻ സാധിക്കാത്തവർക്കായി സെപ്റ്റംബർ 10,11,12 തീയതികളിൽ ഇ-ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം പട്ടത്തുള്ള ട്രാഫിക് എൻഫോഴ്‌സ്മെൻ്റ് യൂണിറ്റിൽ വച്ചാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്തിൽ രാവിലെ 10.00 മണി മുതൽ വെകിട്ട് 5.00 മണി വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ അപേക്ഷ നൽകി പിഴ ഒടുക്കാവുന്നതാണ്.
തിരുവനന്തപുരം സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും (എൻഫോഴ്‌സ്മെൻ്റ് വിഭാഗം) സംയുക്തമായിട്ടാണ് ഇ-ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നത്. വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് പോലീസ് വകുപ്പും മോട്ടോർവാഹന വകുപ്പും നൽകിയിട്ടുള്ള ഇ ചലാൻ പിഴകളിൽ യഥാസമയം അടയ്ക്കാൻ സാധിക്കാത്തതും നിലവിൽ കോടതി മുൻപാകെ അയച്ചിട്ടുള്ള ചെല്ലാനുകളിൽ പിഴയൊടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാകുന്നതിനു ഈ അദാലത്ത് സഹായകരമാകും. എന്നാൽ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഈ അദാലത്തിൽ പരിഗണിക്കില്ല.
അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9497930014 ( പോലീസ്) 9188961018 ( മോട്ടോർ വാഹന വകുപ്പ്) എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.