spot_imgspot_img

കേരളത്തിലെ ആരോഗ്യ മേഖലയിൽ സമഗ്ര വികസനത്തിന് സർക്കാർ പദ്ധതി തയ്യാറാക്കണം: റസാഖ്‌ പാലേരി

Date:

തിരുവനന്തപുരം: ചികിത്സ ഏറെ ചിലവേറിയതും സ്വകാര്യ ആരോഗ്യ മേഖല കൂടുതൽ ചൂഷണം നിറഞ്ഞതുമായി മാറിയ സാഹചര്യത്തിൽ പൊതു ആരോഗ്യമേഖലയെ സർക്കാർ സമഗ്രമായി വികസിപ്പിക്കണം. ഇതിനായി അധുനിക മെഡിക്കൽ ഉപകരണങ്ങളും നൂതന ചികിത്സാ സൗകര്യങ്ങളും ഏർപെടുത്തി സർക്കാർ മെഡിക്കൽ കോളേജുകളെയും പൊതു ജനാരോഗ്യകേന്ദ്രങ്ങളെയും വികസിപ്പിക്കാൻ സമഗ്ര പദ്ധതി നടപ്പിലാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.

തിരുവനന്തപുരം ആർസിസി- മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ‘വെൽഫെയർ പാർട്ടി-ജനകീയ ആംബുലൻസ്’ സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ മെഡിക്കൽ കോളേജുകളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും സ്റ്റാഫ് പാറ്റേണും അവർക്കുള്ള സൗകര്യങ്ങളും കാലോചിതമായി പരിഷ്കരിക്കണം.

ആരോഗ്യ മേഖലയിൽ കേന്ദ്ര സർക്കാർ ആരംഭിച്ച ഇൻഷൂറൻസ് പദ്ധതി കാര്യക്ഷമായി നടക്കുന്നില്ല. പല സ്വകാര്യ ഹോസ്പിറ്റലുകളും കുടിശ്ശിക ന്യായം പറഞ്ഞ് ആയുഷ്മാൻ ഇൻഷൂറൻസ് കാർഡുകൾ സ്വീകരിക്കുന്നില്ല. ഈ വിഷയത്തിൽ ആരോഗ്യ വകുപ്പ് ഇടപെടണം.

RCC യിലെ രോഗികൾക്ക് കാരുണ്യ പദ്ധതിയിൽ നൽകുന്ന ചികിത്സക്ക് 5 ലക്ഷം രൂപ വരെ എന്ന പരിധി സർക്കാർ എടുത്തു കളയണം. ചിലവേറിയ RCC യിലെ ചികിത്സ ചിലവ് കാര്യണ്യ പദ്ധതിയിൽ പൂർണ്ണമായും അനുവദിക്കാൻ കേരള സർക്കാർ സംവിധാനമുണ്ടാക്കണം.

റീജണൽ കാൻസർ സെന്റർ, ശ്രീചിത്ര, മെഡിക്കൽ കോളേജ് തുടങ്ങിയവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സേവന പ്രവർത്തകരായ സിസ്റ്റർ സൂസൻ, യൂസുഫ്, സുരേഷ് നന്മ, മോഹൻ പ്രചോദന എന്നിവരെ ചടങ്ങിൽ ആദരിച്ചു. വെൽഫെയർ പാർട്ടി സേവന വിഭാഗം കൺവീനർ കൂടിയായ സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഷ്റഫ് കല്ലറ, ജില്ലാ ജനറൽ സെക്രട്ടറി മഹബൂബ് ഖാൻ പൂവാർ, ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റൻ ബിലാൽ വള്ളക്കടവ്, ടീം വെൽഫെയർ ആർ സി സി – മെഡിക്കൽ കോളേജ് യൂണിറ്റ് കോഡിനേറ്റർ ഷാജി അട്ടക്കുളങ്ങര, സേവനവിഭാഗം ജില്ലാ കോഡിനേറ്റർ എൻ എം അൻസാരി, എം കെ ഷാജഹാൻ എന്നിവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കാരണവർ വധക്കേസ്; ഷെറിന് വീണ്ടും പരോൾ

കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിൻ വീണ്ടും പരോളിലിറങ്ങി. പതിനഞ്ച് ദിവസത്തെ...

കൂട്ടുകാരെ രക്ഷിച്ചു, പക്ഷെ അവന് രക്ഷപ്പെടാനായില്ല; വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പഴയ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...

ആറ്റിങ്ങൽ ജ്യോതിസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്

ആ​റ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ...
Telegram
WhatsApp