spot_imgspot_img

ടെക്നോപാര്‍ക്ക് ഫേസ്-1 ല്‍ സൃഷ്ടി ഇന്നൊവേറ്റീവ് മൂന്നാം ഓഫീസ് തുറന്നു ടെക്നോപാര്‍ക്ക് സിഇഒ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

Date:

തിരുവനന്തപുരം: ലേണിംഗ് ആന്‍ഡ് ഡെവലപ്മെന്‍റ് (എല്‍ ആന്‍ഡ് ഡി) വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി പ്രമുഖ ടെക്നോളജി സൊല്യൂഷന്‍ ദാതാവായ സൃഷ്ടി ഇന്നൊവേറ്റീവിന്‍റെ മൂന്നാം ഓഫീസ് ടെക്നോപാര്‍ക്കില്‍ തുറന്നു. ടെക്നോപാര്‍ക്ക് ഫേസ്-1 കാമ്പസിലെ കാര്‍ണിവല്‍ ബില്‍ഡിംഗിന്‍റെ രണ്ടാം നിലയിലാണ് പുതിയ ഓഫീസ്.

സൃഷ്ടി ഇന്നൊവേറ്റീവിന്‍റെ പുതിയ ഓഫീസിന്‍റെ ഉദ്ഘാടനം ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ നിര്‍വഹിച്ചു. കമ്പനിയുടെ 17-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തത്.

സംസ്ഥാനത്തെ ഐടി ഇക്കോസിസ്റ്റത്തിന്‍റെ ഏറ്റവും വലിയ അംബാസഡര്‍മാരാണ് ടെക്നോപാര്‍ക്കിലെ കമ്പനികളെന്ന് കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ പറഞ്ഞു. ടെക്നോപാര്‍ക്കിലെ കമ്പനികള്‍ സംസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്കും ഐടി പാര്‍ക്കുകള്‍ക്കും ധാരാളം സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മികച്ച നേതൃത്വത്തിന്‍റേയും ജീവനക്കാരുടെ അചഞ്ചലമായ പ്രതിബദ്ധതയുടേയും തെളിവാണ് ഒരു കമ്പനിയുടെ 17 വര്‍ഷത്തെ നിലനില്പ്. സൃഷ്ടിയുടെ ഇതുവരെയുള്ള യാത്ര ശ്രദ്ധേയമാണ്. കമ്പനിയുടെ മുന്നേറാനുള്ള ശ്രമങ്ങള്‍ക്ക് അത് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്പനിയുടെ ആശയങ്ങള്‍ക്ക് അനുസരിച്ച് വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് സൃഷ്ടി ഇന്നൊവേറ്റീവ് സിഇഒ കൃഷ്ണദാസ് പിഷാരം പറഞ്ഞു. മികച്ച ജീവനക്കാരാണ് കമ്പനിയുടെ വിജയത്തിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്പനിയുടെ ക്രമാനുഗതമായ വളര്‍ച്ച കാണുന്നത് വൈകാരികവും അത്ഭുതകരവുമാണെന്ന് സൃഷ്ടി ഇന്നൊവേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രീത മോഹന്‍ പറഞ്ഞു.

ടെക്നോപാര്‍ക്ക് അഡ്മിന്‍ & ഐആര്‍ മാനേജര്‍ അഭിലാഷ് ഡിഎസ്, ടെക്നോപാര്‍ക്ക് മാര്‍ക്കറ്റിംഗ് സീനിയര്‍ എക്സിക്യൂട്ടീവ് ഹരിത, സൃഷ്ടി ഇന്നൊവേറ്റീവ് ചീഫ് ടെക്നോളജി ഓഫീസര്‍ രാജഗോപാല്‍ മഹാദേവന്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റീജ, അക്കൗണ്ട്സ് ഡയറക്ടര്‍ ഡോ. ലല്ലു ചന്ദ്രന്‍, എച്ച്ആര്‍ ഓഫീസര്‍ വിഷ്ണു പ്രസാദ്, ചീഫ് സെയില്‍സ് ഓഫീസര്‍ മോനിഷ എച്ച് ചന്ദ്രന്‍, സീനിയര്‍ എച്ച് ആര്‍ മാനേജര്‍ ഡോ. അതുല്യ ടി, ടെക്നോപാര്‍ക്കിലെ കാര്‍ണിവല്‍ ബില്‍ഡിംഗ് അക്കൗണ്ട്സ് മാനേജര്‍ ഉണ്ണികൃഷ്ണന്‍ സൃഷ്ടിയിലെ ജീവനക്കാര്‍ എന്നിവരും പങ്കെടുത്തു.

2007-ല്‍ സ്ഥാപിതമായ സൃഷ്ടി, എഡ്ടെക്, മൊബൈല്‍ അധിഷ്ഠിത വികസനം, വെബ് ആപ്ലിക്കേഷന്‍ വികസനം, സംരംഭകത്വ വികസനം, ഇ-കൊമേഴ്സ് സൊല്യൂഷനുകള്‍, സോഫ്റ്റ് വെയര്‍ പിന്തുണ തുടങ്ങിയ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലും യുഎസിലുമായി കമ്പനിക്ക് എട്ട് ഓഫീസുകളുമുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അഭിഭാഷകൻ പിജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി....

അര്‍ധരാത്രിയിൽ പരിശോധന; പോലീസ് നടപടിയെ വിമര്‍ശിച്ച് മാധ്യമപ്രവർത്തകൻ സിദ്ധിക്ക് കാപ്പൻ

മലപ്പുറം: പോലീസ് നടപടിയെ വിമര്‍ശിച്ച് മാധ്യമപ്രവർത്തകൻ സിദ്ധിക്ക് കാപ്പൻ. തന്റെ വീട്ടിൽ...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപിയുടെ ഭീഷണി; രൂക്ഷ പ്രതികരണവുമായി കെ സുധാകരൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എല്‍.എക്കെതിരെ ബി.ജെ.പി നേതാവ് നടത്തിയ ഭീഷണിക്കെതിരെ രൂക്ഷ...

ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസ്; അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി വിചാരണക്കോടതി

എറണാകുളം: ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസില്‍ വിചാരണക്കോടതിയുടെ ഇടപെടൽ....
Telegram
WhatsApp