spot_imgspot_img

യാത്രാ സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ തുര്‍ക്കി എയര്‍ലൈന്‍ കോറെന്‍ഡണ്‍ ഐബിസുമായി പങ്കാളിത്തത്തില്‍

Date:

spot_img

തിരുവനന്തപുരം: തുര്‍ക്കിയിലെ പ്രമുഖ എയര്‍ കാരിയറായ കോറെന്‍ഡണ്‍ എയര്‍ലൈന്‍സ് വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി ഐബിഎസ് സോഫ്റ്റ് വെയറുമായി പങ്കാളിത്തത്തില്‍. ഐബിഎസിന്‍റെ ഐഫ്ളൈ റെസ് കൊമേഴ്സ് പ്ലാറ്റ് ഫോം പ്രയോജനപ്പെടുത്തി യാത്രികര്‍ക്കുള്ള സേവനങ്ങളും കമ്പനിയുടെ വരുമാനവും മെച്ചപ്പെടുത്താനാണ് കോറെന്‍ഡണ്‍ ലക്ഷ്യമിടുന്നത്.

പങ്കാളിത്തത്തിന്‍റെ ആദ്യ ഘട്ടം ഡിസംബറില്‍ സജീവമാകും. രണ്ടാം ഘട്ടം 2025 മാര്‍ച്ചിലാണ് തീരുമാനിച്ചിരിക്കുന്നത്. പങ്കാളിത്ത കാലയളവില്‍ 37 ദശലക്ഷത്തിലധികം യാത്രക്കാരെയാണ് എയര്‍ലൈന്‍ പ്രതീക്ഷിക്കുന്നത്.

ഐബിഎസിന്‍റെ ഐഫ്ളൈ റെസ് പാസഞ്ചര്‍ സര്‍വീസ് സിസ്റ്റം (പിഎസ്എസ്) തിരഞ്ഞെടുത്തതിലൂടെ കോറെന്‍ഡണ്‍ എയര്‍ലൈന്‍സിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകൃത മാനദണ്ഡം കൈവരും. എയര്‍ലൈനിന്‍റെ സീറ്റ്, ടൂര്‍ ഓപ്പറേറ്റര്‍ ബിസിനസ് എന്നിവ ഏകീകരിക്കാന്‍ ഇതുവഴി സാധിക്കും. ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനൊപ്പം എയര്‍ലൈനിന്‍റെ വരുമാനം വര്‍ധിപ്പിക്കാനും പങ്കാളിത്തം സഹായിക്കും. കോറെന്‍ഡണിന്‍റെ അടിത്തട്ട് വരെയുള്ള പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താന്‍ ഉപകരിക്കുന്ന പങ്കാളിത്തം തുടര്‍ച്ചയുള്ളതും വസ്തുതാപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ റവന്യൂ അനലിസ്റ്റുകളെ പ്രാപ്തമാക്കും. പൂള്‍ ചെയ്ത അലോട്ട്മെന്‍റുകള്‍, സീറ്റ് മാത്രമുള്ള ഇന്‍വെന്‍ററി, ടിക്കറ്റ് വില എന്നിവയും എളുപ്പമാകും. കൂടാതെ, ഐഫ്ളൈ റെസ് ടൂര്‍ ഓപ്പറേറ്റര്‍ ഇന്‍റര്‍ഫേസുകളുമായുള്ള തത്സമയ ഡാറ്റ കൈമാറ്റം സുഗമമാക്കുകയും തടസ്സമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും.

എന്‍ഡിസി അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനത്തിലൂടെ ടിക്കറ്റ് ലഭ്യതയും നിരക്കും വളരെ വേഗത്തില്‍ യാത്രക്കാരെ അറിയിക്കാന്‍ സാധിക്കും. യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വേഗത്തില്‍ പ്രാപ്തമാക്കുകയും ഏറ്റവും ചെലവ് കുറഞ്ഞ നിരക്കുകള്‍ നല്‍കുന്നതിനും മറ്റ് പ്രാദേശിക യാത്രാ എയര്‍ലൈനുകളുമായി പൊരുത്തപ്പെടുന്ന നിരക്ക് ഉറപ്പാക്കുന്നതിനും വഴിയൊരുക്കും. യാത്രക്കാരുടെ താത്പര്യം വര്‍ധിപ്പിക്കാനും ഇതുവഴി സാധിക്കും.

ആഗോള ട്രാവല്‍ ഇന്‍ഡസ്ട്രിയിലെ പ്രമുഖ സാസ് സൊല്യൂഷന്‍ ദാതാക്കളായ ഐബിഎസിനെ ഒരു വര്‍ഷത്തോളം നീണ്ട മൂല്യനിര്‍ണയത്തിനു ശേഷമാണ് പങ്കാളിത്തത്തിനായി കോറെന്‍ഡണ്‍ തെരഞ്ഞെടുത്തത്.

യാത്രികര്‍ക്ക് ഏറ്റവും മികച്ചതും അസാധാരണവുമായ യാത്രാനുഭവം നല്‍കുക എന്നതാണ് ലക്ഷ്യമെന്ന് കൊറെന്‍ഡണ്‍ എയര്‍ലൈന്‍സ് പിഎസ്എസ് പ്രോജക്ട് മാനേജര്‍ ബുര്‍സു പാര്‍ ഗുലര്‍ പറഞ്ഞു. ഐബിഎസിന്‍റെ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൊറെന്‍ഡണിന്‍റെ പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ പരിഷ്കരിക്കാനാകും. യാത്രികര്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും കൊറെന്‍ഡണിന്‍റെ വളര്‍ച്ചയിലും ഈ പങ്കാളിത്തം സുപ്രധാന ചുവടുവയ്പാണ്. നവീകരണത്തിനായി ഐബിഎസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ കൊറെന്‍ഡണ്‍ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുര്‍ക്കിയിലെ ഐബിഎസിന്‍റെ സേവനവ്യാപ്തി വിപുലീകരിക്കുന്നതിലേക്ക് കോറെന്‍ഡണ്‍ എയര്‍ലൈന്‍സിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ വൈസ് പ്രസിഡന്‍റും യൂറോപ്പ്-ആഫ്രിക്ക റീജണല്‍ മേധാവിയുമായ ബെന്‍ സിമ്മണ്‍സ് പറഞ്ഞു. ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും കൊറെന്‍ഡണ്‍ പോലുള്ള ചാര്‍ട്ടര്‍ എയര്‍ലൈനുകളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഐഫ്ളൈ റെസ് പ്ലാറ്റ് ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടുതല്‍ ആളുകളെ തുര്‍ക്കിയിലേക്ക് എത്തിക്കുന്നതിനും വാണിജ്യലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കൊറെന്‍ഡണ്‍ എയര്‍ലൈന്‍സിനെ സഹായിക്കുന്നതിനും ഐബിഎസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സണ്‍ എക്സ്പ്രസിനും ഫ്രീബേര്‍ഡിനും ശേഷം ഐബിഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ ടര്‍ക്കിഷ് എയര്‍ലൈനാണ് കൊറെന്‍ഡണ്‍. മധ്യ യൂറോപ്പില്‍ നിന്ന് തുര്‍ക്കി വരെയുള്ള വിഎഫ്ആര്‍ (വിഷ്വല്‍ ഫ്ളൈറ്റ് റൂള്‍സ്), വിനോദ യാത്രാ വിപണികളില്‍ ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ സാന്നിധ്യത്തെ പുതിയ പങ്കാളിത്തം ശക്തിപ്പെടുത്തും.

1997 ല്‍ നെതര്‍ലാന്‍ഡില്‍ ഒരു ടൂര്‍ ഓപ്പറേറ്റര്‍ സ്ഥാപനമായി ആരംഭിച്ച കൊറെന്‍ഡണ്‍ പിന്നീട് ടൂറിസം ഗ്രൂപ്പായും ഹോട്ടല്‍-എയര്‍ലൈന്‍ വ്യവസായ ശ്യംഖലയായും വളര്‍ന്നു. 2024 ലെ കണക്കനുസരിച്ച് 65 രാജ്യങ്ങളിലായി 165 സ്ഥലങ്ങളിലേക്ക് കൊറെന്‍ഡണ്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്.

ഐബിഎസിന്‍റെ ഐഫ്ളൈ റെസ് പ്ലാറ്റ് ഫോമിനെയും അതിന്‍റെ സവിശേഷതകളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: IBS Software | Blog

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്ന് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന...

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നടപടികൾ ശക്തിപ്പെടുത്തും : മുഖ്യമന്ത്രി

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നിലവിലുള്ള സ്‌പെഷ്യൽ മൊബൈൽ...

ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ 4 പേർ പിടിയിൽ

മലപ്പുറം: ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ...

ശബരിമല : റവന്യൂ ഭൂമി കൈമാറുന്നതിനുളള ഉത്തരവ് കൈമാറി

തിരുവനന്തപുരം: ശബരിമല വനവത്ക്കരണത്തിനായി റവന്യൂ ഭൂമി കൈമാറുന്നതിനുള്ള സർക്കാർ ഉത്തരവ്  റവന്യൂ...
Telegram
WhatsApp