ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവർ അർജുനയുള്ള തെരച്ചിൽ പുനഃരാരംഭിച്ചു. ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണ് മാറ്റിയുള്ള തെരച്ചിലാണ് ആരംഭിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് തിരച്ചിൽ ആരംഭിച്ചത്.
ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇന്നലെ പ്രാഥമിക തിരച്ചിൽ ആരംഭിച്ചിരുന്നു. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. മണ്ണിടിച്ചിലിൽ കാണാതായ മൂന്നു പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് പരിശോധന.
ഇതിനു പുറമെ ഈശ്വർ മാൽപെ പുഴയിൽ ഇറങ്ങി പരിശോധന നടത്തുകയാണ്. സിഗ്നൽ ലഭിച്ച സ്ഥലത്താണ് മാൽപെ പരിശോധിക്കുന്നത്. ഷിരൂരിൽ നിലവിൽ തിരച്ചിലിന് അനുകൂലമായ കാലാവസ്ഥയാണുള്ളതെന്നാണ് റിപ്പോർട്ട്. ഇന്നത്തെ തിരച്ചിൽ വളരെ നിർണായകമാണ്.