spot_imgspot_img

ബാലാവകാശ സംരക്ഷണത്തിൽ ലോക മാതൃക തീർത്ത സംസ്ഥാനമാണ് കേരളം: മന്ത്രി ജി ആർ അനിൽ

Date:

spot_img

തിരുവനന്തപുരം: വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കി ബാലാവാകാശ സംരക്ഷണത്തിൽ ലോക മാതൃക തീർത്ത സംസ്ഥാനമാണ് കേരളമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ സംസ്ഥാന ബാലവകാശ സംരംക്ഷണ കമ്മീഷനും യൂണിസെഫും ചേർന്ന് സംഘടിപ്പിച്ച തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല കൂടിയാലോചനാ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബാലവകാശ സംരക്ഷണത്തിൽ ഗവൺമെന്റിനൊപ്പം പൊതു സമൂഹവും വലിയ പങ്ക് വഹിക്കുന്നുണ്ട്.

ഡിജിറ്റൽ യുഗത്തിൽ അനന്തമായ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിലുള്ളത്. ഇത് അറിവിനും ജീവിത വിജയത്തിനും വേണ്ടി ഉപയോഗിക്കാൻ കഴിയണം. സമചിത്തതയോടെ ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന അവസ്ഥ സംജാതമാകണം. അണുകുടുംബങ്ങളുടെ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ടു തന്നെ കുട്ടികളുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കാൻ രക്ഷിതാക്കൾ ശ്രമിക്കും. ചിലത് അപകടകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നത് മനസ്സിലാക്കണം.

പഠനകാര്യങ്ങളിലും വ്യക്തിത്വ വികസനത്തിലും മാധ്യമങ്ങൾക്ക് വലിയ പങ്കാണുള്ളത്. അത്തരത്തിലുള്ള ഉള്ളടക്കങ്ങൾ നൽകി വേണം കുട്ടികളുടെ സമഗ്രമായ വളർച്ചക്ക് മാധ്യമങ്ങൾ സംഭാവന ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർ കെ.വി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലാവകാശ സംരംക്ഷണ കമ്മീഷൻ അംഗം ബി മോഹൻ കുമാർ സ്വാഗതം ആശംസിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ മുഖ്യാതിഥിയായി. യൂണിസെഫ് കേരള- തമിഴ്‌നാട് സോഷ്യൽ പോളിസി ചീഫ് കെ എൽ റാവു മുഖ്യ പ്രഭാഷണം നടത്തി.

സിനിമാ ടെലിവിഷൻ കാലഘട്ടത്തിലെ ബാലവാകാശം എന്ന വിഷയത്തിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുണും, ഡിജിറ്റൽ കാലത്തെ ബാലാവകാശം എന്ന വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജും പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾ, കുട്ടികളുടെ സ്വകാര്യതയ്ക്കും രഹസ്യസ്വഭാവത്തിനുമുള്ള അവകാശങ്ങൾക്ക് വേണ്ടിയുള്ള നിയമങ്ങളിലെ വൈരുധ്യം എന്ന വിഷയത്തിൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി കെ.കെ. സുബൈറും സെഷനുകൾ നയിച്ചു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം കെ.കെ. ഷാജു മോഡറേറ്ററായി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം എൻ.സുനന്ദ നന്ദി അർപ്പിച്ചു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സഞ്ജുവും അഖിലും തിളങ്ങി, സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ്‌ ടൂർണമെന്റിൽ കേരളത്തിന്‌ വിജയത്തോടെ തുടക്കം....

കഴക്കൂട്ടം മൺവിളയിൽ ഹോട്ടലിന് തീ പിടിച്ചു

കുളത്തൂർ: കഴക്കൂട്ടം മൺവിളയിൽ ഹോട്ടലിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്....

ചിറയിൻകീഴിൽ യുവാവിനെ കുത്തികൊന്ന സംഭവം: പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ കുത്തി കൊന്നു. കടയ്ക്കാവൂർ തുണ്ടത്തിൽ സ്വദേശി...

കരുതലും കൈത്താങ്ങും: താലൂക്ക്തല അദാലത്ത് ഡിസംബർ 9 മുതൽ ജനുവരി 13 വരെ

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്ത് 'കരുതലും കൈത്താങ്ങു'മായി...
Telegram
WhatsApp