spot_imgspot_img

ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചിയില്‍

Date:

spot_img

കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചി ഐഎംഎ ഹാളില്‍ നടക്കും. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലാണ് ഹൃദയസംഗമം. രാവിലെ 9.30 നടക്കുന്ന ചടങ്ങ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുമെന്ന് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപുരം, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രാജു കണ്ണമ്പുഴ, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റീ ഡോ. ജേക്കബ് ഏബ്രഹാം, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സി.ഒ.ഒ ലിമി റോസ് ടോം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൊച്ചി മെട്രോ റെയില്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ മുഖ്യാതിഥിയാകും. ഈ വര്‍ഷത്തെ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് റിനൈ മെഡിസിറ്റിയിലെ അനസ്തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയും ലീഡ് കണ്‍സള്‍ട്ടന്റുമായ ഡോ. ഏബ്രഹാം ചെറിയാന് സമ്മാനിക്കും. പ്രശംസാപത്രവും ഫലകവും 50000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.

കാര്‍ഡിയാക് അനസ്തേഷ്യയില്‍ ഡിഎം സര്‍ട്ടിഫിക്കറ്റ് കോഴ്സിന് തുടക്കം കുറിച്ച പ്രമുഖ വ്യക്തിയാണ് ഡോ. ഏബ്രഹാം. ദേശിയ, അന്തര്‍ദേശിയ മെഡിക്കല്‍ ജേണലുകള്‍ ഇദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെ സങ്കീര്‍ണമായ കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ഡോ. ഏബ്രഹാമിന് ചികിത്സാ മേഖലയില്‍ മുപ്പത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ട്. ഹൃദയ സംഗമത്തിൽ ഹൃദയാരോഗ്യത്തെ സംബന്ധിച്ച് വിദഗ്ദ്ധര്‍ നയിക്കുന്ന ക്ലാസ്, പാനല്‍ ചര്‍ച്ച എന്നിവയും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ വിസ്മയകരം: ഗോവ ഗവര്‍ണര്‍

പോത്തൻകോട് : സാഹിത്യം ചര്‍ച്ച ചെയ്യാനും വിലയിരുത്തപ്പെടാനും ആത്മീയവേദിയില്‍ ഇടം ഒരുക്കിയ...

ശബരിമലയിൽ പുതിയ സൗകര്യങ്ങൾ ഒരുക്കി : മുഖ്യമന്ത്രി

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ പുതിയ സൗകര്യങ്ങൾ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി...

ആടും വേണ്ട കോഴിയും വേണ്ട പൊളിച്ച റോഡ് നന്നാക്കി കിട്ടിയാൽ മതി,​ മംഗലപുരം പഞ്ചായത്തിനെതിരെ ജനരോഷം ഇരുമ്പി

കഴക്കൂട്ടം:വരിക്ക് മുക്ക്  ഇടവിളാകം - സിആർപിഎഫ് റോഡിൽ രണ്ടരവർഷമായി തുടരുന്ന യാത്രാദുരിതം...

പവൻകുമാറിൻ്റെ ബൌളിങ് മികവിൽ ഉത്തരാഖണ്ഡിനെ എറിഞ്ഞൊതുക്കി കേരളം: സി കെ നായിഡു ട്രോഫിയിൽ കേരളത്തിന് ലീഡും സമനിലയും

തിരുവനന്തപുരം: സികെ നായിഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവച്ച് കേരളം....
Telegram
WhatsApp