തിരുവനന്തപുരം: കണിയാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷോട്ടോകാൻ കരാട്ടെ ക്ലബിന്റെ കരാട്ടെ ചാമ്പ്യൻഷിപ്പ് മത്സരം നാളെ. കഴക്കൂട്ടം എൻ എസ് എസ് കരയോഗം കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് SHOTOKAN കരാട്ടെ പരിശീലിക്കുന്ന ക്ലബ്ബുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടത്തുന്ന ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ പി നിയാസ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
1986 മുതൽ കണിയാപുരം ആസ്ഥാനമായി പ്രവർത്തിച്ചു തുടങ്ങുകയും തുടർന്ന് തിരുവനന്തപുരം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഒരു കരാട്ടെ പരിശീലന കേന്ദ്രമാണ് SHOTOKAN KARATE CLUB. ലോകത്തിലെ ഏറ്റവും വലിയ കരാട്ടെ സംഘടനയായ ജപ്പാനിലെ JKA (Japan Karate Association )യുടെ അംഗീകാരം നേടിയിട്ടുള്ള SHOTOKAN KARATE CLUB ഇൽ ഇതിനോടകം നൂറ് കണക്കിന് വിദ്യാർത്ഥി വിദ്യാത്ഥിനികൾ പരിശീലനം നേടുകയും അവരിൽ പലരും JKA യുടെ ബ്ലാക്ക് ബെൽറ്റ് കരസ്തമാക്കുകയും ചെയ്തിട്ടുണ്ട്.