spot_imgspot_img

മംഗലാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

Date:

spot_img

തിരുവനന്തപുരം: കണ്ണൂർ എ ഡി എം നവീൻ ബാബുവിനെ പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ട പി പി ദിവ്യയെഅറസ്റ്റ് ചെയ്തു നിയമ നടപടിക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ പ്രകടനം നടത്തി. മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് എം എസ് നൗഷാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മംഗലപുരം മണ്ഡലം പ്രസിഡണ്ട് എ മൻസൂർ സ്വാഗതം ആശംസിക്കുകയും ഡി സി സി ജനറൽ സെക്രട്ടറി കെ എസ് അജിത് കുമാർ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

 

ഉദ്ഘാടന പ്രസംഗത്തിൽ പി പി ദിവ്യയെ സംരക്ഷിക്കുന്ന ഇടതുപക്ഷ ഗവൺമെന്റിന്റെ ജനവിരുദ്ധ നയത്തിനെതിരെയും സിപിഎമ്മിന്റെ ഫാസിസ്റ്റു നയത്തിനെതിരെയും അതിരൂക്ഷമായ വിമർശിച്ച കെ എസ് അജിത്കുമാർ എത്രയും പെട്ടെന്ന് പി പി ദിവ്യയെ അറസ്റ്റ് ചെയ്തു നിയമനടപടിക്ക് വിധേയമാക്കാനും തൻ്റെ സർവീസ് ജീവിതത്തിൽ ഒരിക്കൽപോലും കളങ്കം ചാർത്താതിരുന്ന നവീൻ ബാബുവിന് നീതി ലഭ്യമാക്കാനുള്ള അവസരം ലഭ്യമാക്കാനും ആവശ്യപ്പെട്ടു.

യോഗത്തിൽ മണ്ഡലം പ്രസിഡന്റുമാരായ എം എസ് ഉദയകുമാരി Ad.എച്ച് പി ഹാരിസൺ, കഠിനംകുളം ജോയ്, എ ആർ നിസാർ, രഘുനാഥൻ കെ, മുൻ മണ്ഡലം പ്രസിഡണ്ടുമാരായ അഡ്വക്കേറ്റ് എസ് ഹാഷിം, ജി G.ഗോപകുമാർ, ടി സഫീര്‍, ശിവപ്രസാദ് എസ്, മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹി കെ ഓമന, പ്രവാസി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി ടി അഹമ്മദലി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മഹിൻ എം കുമാർ,മഹിള കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പ്രവീണകുമാരി, ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എസ് എം സാലി, ഐഎൻടിയുസി നിയോജകമണ്ഡലംപ്രസിഡന്റ് GRഅജിത്ത് പാട്ടത്തിൽ, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സനൽ ബാംസുരി ,ബ്ലോക്ക് ഭാരവാഹികളായ എം എസ് ജലീൽ,കണ്ണൻ ചാന്നാങ്കര, മാടൻവിള നൗഷാദ്,മധു മുണ്ടൻചിറ,നാസർ കർവാമൂട്,G.അനിൽകുമാർ , സുനിൽ ഉമ്മർ C.അജയകുമാർ,സണ്ണി ഹാബേൽ , ചാന്നാങ്കര അനിൽ യൂത്ത് കോൺഗ്രസ് മംഗലപുരം പ്രസിഡണ്ട് വിജിത് V നായർ ,യൂത്ത് കോൺഗ്രസ് കഠിനംകുളംമണ്ഡലം പ്രസിഡണ്ട് രാജേഷ് ശബരിയാർ,INTUC മണ്ഡലം പ്രസിഡണ്ട് സാജൻ പോൾ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ മാരായ നിഷ റെക്കോസിൻ, മഞ്ചു,ജയാ സജിത് പ്രവാസി കോൺഗ്രസ് മംഗലപുരം മണ്ഡലം പ്രസിഡണ്ട് എസ്. എ.കെ. തങ്ങൾ, പഞ്ചായത്ത് അംഗങ്ങളായ നെസിയാസുധീർ,ബിന്ധു ബാബു, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷജിൻ രാജേന്ദ്രൻ, സുമേഷ് പൂവക്കാട്, സുഹൈൽ ഷാജഹാൻ, ഷമീർ ഷാ ,സജാദ് സുൽഫി , സുരേഷ് അമ്മൂസ്, ബി ബാബു, റെജി ബഷീർ,എ, വിജയൻ ശാസ്തവട്ടം, ചന്ദ്രബാബു, ജനകലത വി, അനിൽ, ഈസാ, പ്രദീപ്, ഹരേന്ദ്രൻ പി, സി സുധീഷ്, എസ് ഷമീർ, പി വിഷ്ണു ,സനോബർ,സിദ്ധിക്ക് ഉണ്ണിച്ചൻ, റീന പുതുവൽതുടങ്ങി ഒട്ടേറെ നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വര്‍ണവില

തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സ്വർണ്ണ വില. ഇന്ന് പവന് 640 രൂപയാണ്...

വഴയില-പഴകുറ്റി നാലുവരിപ്പാത : ആദ്യ റീച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ശ്രദ്ധ ആകർഷിക്കുന്ന പദ്ധതിയായിരിക്കും വഴയില -പഴകുറ്റി നാലുവരി പാത...

ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ; പ്രതി പിടിയിൽ

ആലുവ: ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ. ആലുവയിലാണ് സംഭവം. കണ്ണുര്‍...

അസിസ്റ്റീവ് ടെക്നോളജി കൂടുതൽ പ്രാപ്യമാക്കണം: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: അസിസ്റ്റീവ് ടെക്നോളജിയുടെ പ്രാപ്യത അനിവാര്യമാണെന്ന് മന്ത്രി ആർ ബിന്ദു. ഭിന്നശേഷിക്കാർക്ക്...
Telegram
WhatsApp