spot_imgspot_imgspot_img

ഇനി ‘ഉലകനായകന്‍’ വിളി വേണ്ട; അഭ്യർത്ഥനയുമായി കമൽ ഹാസൻ

Date:

ചെന്നൈ : തന്റെ ആരാധർക്ക് മുന്നിൽ അഭ്യർത്ഥനയുമായി നടൻ കമൽഹാസൻ. തന്നെ ഇനി ഉലകനായകനെന്ന് വിളിക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. സോഷ്യൽ മീഡിയയിൽ ഇംഗ്ലീഷിലും തമിഴിലും എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ആരാധകരും മാധ്യമങ്ങളും സിനിമാ മേഖലയിലെ സുഹൃത്തുക്കളും പാര്‍ട്ടി അംഗങ്ങളും തുടങ്ങി ആരും ഇനി തന്നെ ഉലകനായകന്‍ എന്ന് വിളിക്കരുതെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. കലയ്ക്ക് മുകളിൽ അല്ല കലാകാരനെന്നും തനിക് ഇത്തരത്തിലുള്ള വിശേഷണങ്ങളോട് താല്പര്യം ഇല്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

ഒന്നുകിൽ കമൽഹാസൻ എന്ന് വിളിക്കാം, അതല്ലെങ്കിൽ കമൽ, അതുമല്ലെങ്കിൽ കെ എച്ച് എന്ന് ഉപയോഗിക്കാമെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നത്. കമൽ ഹാസന്റെ പ്രൊഡക്ഷൻ കമ്പനിയായ രാജ് കമൽസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജ് വഴിയാണ് നടൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമയെ കുറിച്ച് പഠിക്കാനും അറിയാനും വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി മാത്രമാണ് താനെന്നും കുറിപ്പിൽ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp