spot_imgspot_img

ചിറയിൻകീഴിൽ തീരദേശം കേന്ദ്രമാക്കി കഞ്ചാവും വാറ്റുചാരായവും വില്പന; പ്രതി പിടികൂടി

Date:

spot_img

തിരുവനന്തപുരം: ചിറയിൻകീഴിൽ കഞ്ചാവും വാറ്റുചാരായവുമായി പ്രതി പിടിയിൽ. തീരദേശം കേന്ദ്രമാക്കി കഞ്ചാവും വാറ്റുചാരായവും വില്പന നടത്തി വന്ന യുവാവിനെയാണ് ചിറയിൻകീഴ് എക്സൈസ് പിടികൂടിയത്. അഴൂർ സ്വദേശിയായ പ്രദീഷ് (39 വയസ്സ്) ആണ് എക്സൈസിന്റെ പിടിയിലായത്.

ഇയാളുടെ പക്കൽ നിന്നും 31.7 ലിറ്റർ ചാരായവും 250 ഗ്രാം കഞ്ചാവും കണ്ടെത്തി. ചിറയിൻകീഴ് റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ ദീപുകുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെത്തിയത്. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ കെ.ഷിബുകുമാർ, കെ.ആർ.രാജേഷ്, പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൽ ഹാഷിം, ദേവിപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത് കുമാർ, വൈശാഖ്, അജാസ്, ശരത്ബാബു, റിയാസ്, ശരത്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രാരി, സ്മിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് നാളെ (ഒക്ടോബർ 20) രാവിലെ 5.30 മുതൽ...

പെൻഷൻകാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം: എം.എ.വാഹിദ്

തിരുവനന്തപുരം: പെൻഷൻകുടിശ്ശിഖ, ക്ഷാമാശ്വാസം തുടങ്ങിയവ അടിയന്തിരമായി നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഉപയോഗമില്ലാത്ത...

കൃത്രിമ ഗർഭധാരണം: എആർടി സറോഗസി നിയമം കർശനമായി പാലിക്കണം

തിരുവനന്തപുരം:പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷൻ നടത്തണമെന്ന്...

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട റോഡുകൾ നവംബർ 5 ന് മുമ്പ് പൂർണ സഞ്ചാരയോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം:തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ടതും ശബരിമല തീർത്ഥാടന പ്രാധാന്യം ഉള്ളതുമായ  റോഡുകൾ...
Telegram
WhatsApp