spot_imgspot_img

മംഗലാപുരത്ത് പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ പീഡനശ്രമം

Date:

spot_img

തിരുവനന്തപുരം: തിരുവനന്തപുരം മംഗലാപുരത്ത് പെൺകുട്ടിക്ക് നേരെ പീഡനശ്രമം. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം നടന്നത്. കേബിൾ ജോലിക്കെത്തിയ രണ്ട് പേർ ചേർന്നാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പകൽസമയത്ത് വീടിനുള്ളിൽ അതിക്രമിച്ചു കയറിയാണ് ഇവർ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചത്.

സംഭവത്തിൽ കൊല്ലം സ്വദേശികളായ രണ്ടു പേരെ പോലീസ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് പെൺകുട്ടിയുടെ വീട്ടിൽ കേബിൾ ജോലിക്കെത്തിയതാണ് പ്രതികൾ. പെൺകുട്ടി ഒറ്റയ്ക്കായിരുന്നു ആ സമയം വീട്ടിൽ ഉണ്ടയായിരുന്നത്. ഇത് മനസിലാക്കിയ പ്രതികൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പേടിച്ച് നിലവിളിച്ച പെൺകുട്ടിയുടെ വായിൽ ഇവർ തുണി തിരുകി കയറ്റി. ഒടുവിൽ അക്രമികളെ തള്ളിമാറ്റി പെൺകുട്ടി പുറത്തേക്ക് ഓടിയപ്പോഴാണ് സംഭവം നാട്ടുകാരറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നിന്ന് പ്രതികൾ കുറച്ചു ദിവസങ്ങളായി മം​ഗലപുരം പരിധിയിൽ കേബിൾ ജോലി ചെയ്യുകയാണെന്ന് മനസിലാക്കുകയും ഇന്നലെ വൈകുന്നേരം തന്നെ പ്രതികളെ പിടികൂടുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മോഹൻലാലിന്റെ ഖേദപ്രകടനം, മലയാളിമനസ്സിനേറ്റ മുറിവ് -ഐ എൻ എൽ

തിരുവനന്തപുരം :സംഘപരിവാർ പ്രതിക്ഷേധത്തിൽ വഴങ്ങി എമ്പുരാൻ സിനിമയിലെ അഭിനയത്തിന്റെ പേരിലുള്ള ഖേദപ്രകടനം...

ജയില്‍ ഉദ്യോഗസ്ഥന്റെ മൂക്കിടിച്ച് തകര്‍ത്തു

തിരുവനന്തപുരം: ക്ഷേത്ര പരിസരത്ത് മദ്യലഹരിയില്‍ നൃത്തം ചെയ്തത് തടഞ്ഞതിന് ജയില്‍ ഉദ്യോഗസ്ഥന്റെ...

ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം; തിങ്കളാഴ്ച പുനഃപരീക്ഷ

തിരുവനന്തപുരം:  എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കേരള സര്‍വകലാശാലയില്‍ ഏപ്രില്‍...

ഡി.എ.ഡബ്ല്യു.എഫ് ജില്ലാ കമ്മിറ്റി അംഗത്വം വിതരോണ്ദാഘാടനം 

കഴക്കൂട്ടം: ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷന്റെ തിരുവനന്തപുരം...
Telegram
WhatsApp