spot_imgspot_img

വൈദികൻ എന്ന വ്യാജേന വീട്ടിൽ കയറി മാല മോഷ്ടിച്ച തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി പിടിയിൽ

Date:

spot_img

പത്തനംതിട്ട: വൈദികൻ എന്ന വ്യാജേന വീട്ടിൽ കയറി മാല മോഷ്ടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ഷിബു എസ് ആണ് പിടിയിലായത്. പത്തനംതിട്ട ഏനാദിമംഗലത്താണ് സംഭവം നടന്നത്.

ഇയാൾ വൈദിക വേഷം ധരിച്ച് വീട്ടിൽ കയറി പ്രാർഥിച്ച ശേഷമാണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് പറയുന്നത്. ഏനാദിമംഗലം തോട്ടപ്പാലം സ്വദേശികളായ ബേബി – മറിയാമ്മ ദമ്പതികളാണ് മോഷണത്തിനിരയായത്.

കഴിഞ്ഞ മാസം 30 നായിരുന്നു ഇയാൾ ജയിൽ മോചിതനായത്. തൊട്ട് പിന്നാലെയാണ് വീണ്ടും പിടിയിലായത്. വൈദികൻ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ വീട്ടിലെത്തിയത്. തുടർന്ന് സഭയുമായി ബന്ധപ്പെട്ട ഒരു ധനസഹായം കുടുംബത്തിന് അനുവദിച്ചിട്ടുണ്ടെന്നും അത് ലഭ്യമാകാൻ ആയിരം രൂപ നൽകണമെന്നും അറിയിച്ചു. അതിനു ശേഷം പണവും വാങ്ങി വീടിനുള്ളിൽ കയറി പ്രാർഥിക്കുകയായിരുന്നു.

അതിനു പിന്നാലെ ഇയാൾ മറിയാമ്മയുടെ കഴുത്തിൽ കിടന്ന മാലയും പൊട്ടിച്ചോടുകയായിരുന്നു. ഒരു പവൻ്റെ മാലയാണ് ഇയാൾ കവർന്നത്. തുടർന്ന് പോലീസ് പിടികൂടി ഇയാളെ സ്റ്റേഷനിൽ എത്തിച്ചപ്പോഴും സ്റ്റേഷനില്‍ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും പോലീസ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പി.എല്‍: ആദ്യ സെമിയില്‍ കിംഗ് മേക്കേഴ്‌സും സൂപ്പര്‍ കിംഗും ഏറ്റുമുട്ടും

കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് സീസണ്‍ ആറിന്റെ...

മണ്ഡല-മകരവിളക്ക് തീർഥാടനം: കുടിവെള്ള വിതരണത്തിന് വാട്ടർ അതോറിറ്റി പൂർണ സജ്ജം

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് എല്ലാ...

31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കടുത്ത നിയന്ത്രണം

ഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം. 481 ആണ് എയർ ക്വാളിറ്റി...
Telegram
WhatsApp