spot_imgspot_img

കരകുളം മേൽപ്പാലം നിർമാണം: ഗതാഗത ക്രമീകരണങ്ങളോട് പ്രദേശവാസികൾ സഹകരിക്കണമെന്ന് മന്ത്രി ജി.ആർ അനിൽ

Date:

spot_img

തിരുവനന്തപുരം: കരകുളം മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗതക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. കരകുളം ഗ്രാമപഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും പങ്കെടുത്തു.

വഴയില-പഴകുറ്റി നാലുവരിപ്പാത വികസനവുമായി ബന്ധപ്പെട്ട കരകുളം മേൽപ്പാല നിർമാണത്തിന്റെ ഭാഗമായുള്ള ഗതാഗതക്രമീകരണങ്ങൾ ജനാധിപത്യപരമായി രീതിയിൽ നടന്ന ചർച്ചകളിലൂടെയാണ് നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ മികച്ച ഏകോപനമാണ് ഗതാഗതക്രമീകരണങ്ങളിലെ ചെറിയ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതെന്നും മേൽപ്പാലനിർമാണ പ്രവർത്തനങ്ങൾ കൃത്യസമയത്ത് പൂർത്തീകരിക്കുന്നതിന് പ്രദേശവാസികളുടെയും പൊതുജനങ്ങളുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഗതാഗതക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ഭീതിയുണ്ടാക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

റൂട്ടുകൾ സംബന്ധിച്ച് ദിശാബോർഡുകൾ സ്ഥാപിക്കുന്നതിനും പൊതുമരാമത്ത് റോഡുകളിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിനും നടപടി സ്വീകരിക്കുന്നതിന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ജംഗ്ഷനുകളിൽ ട്രാഫിക് വാർഡന്മാരെ നിയമിക്കാനും തിരക്കുള്ള സമയങ്ങളിൽ ടിപ്പർലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനും യോഗത്തിൽ തീരുമാനമായി.

പേരൂർക്കട-വഴയില-കരകുളം- കാച്ചാണി വഴി എട്ടാംകല്ലില്ലേക്ക് കെ.എസ്.ആർ.ടി.സി നടത്തിയിരുന്ന ചെയിൻ സർവീസ് തിങ്കളാഴ്ച മുതൽ പേരൂർക്കട- കാച്ചാണി വരെയായി നിജപ്പെടുത്തുന്നതിനും കരകുളം ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി സ്‌കൂൾ സമയങ്ങളിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നതിനും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

എട്ടാംകല്ല് മുതൽ പാലം ജംങ്ഷൻ വരെയുള്ള ഭാഗത്തെ റോഡിൽ ഇരുചക്രവാഹനങ്ങൾക്ക് പോകുന്നതിനുള്ള സൗകര്യം ഉടൻ ഒരുക്കുമെന്ന് കരകുളം പഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാറാണി യോഗത്തിൽ അറിയിച്ചു. മേൽപ്പാലനിർമാണത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതലാണ് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.

ജില്ലാ പോലീസ് മേധാവി (തിരുവനന്തപുരം റൂറൽ) കിരൺ നാരായണൻ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോൺ, നെടുമങ്ങാട് ആർഡി.ഒ കെ.പി ജയകുമാർ, കരകുളം ഗ്രാമപഞ്ചായത്ത് വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, വാർഡ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കടുത്ത നിയന്ത്രണം

ഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം. 481 ആണ് എയർ ക്വാളിറ്റി...

ആരോഗ്യകരമായ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങൾ അറിയണം

തിരുവനന്തപുരം: മറ്റൊരു മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങൾ ആരോഗ്യ വകുപ്പ് സജ്ജമാക്കി...

നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു അപകടം; രണ്ട് മരണം

കണ്ണൂർ: നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം. കണ്ണൂർ മലയാംപടിയിലാണ്...
Telegram
WhatsApp