spot_imgspot_img

ലയണൽ മെസിയും,അർജ്ജന്റീന ടീമും കേരളത്തിലെത്തും; മന്ത്രി വി അബ്ദുറഹ്മാൻ

Date:

തിരുവനന്തപുരം: കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക്‌ അവരുടെ ഒരു സ്വപ്നസാക്ഷാത്ക്കാരത്തിന് കളമൊരുങ്ങുന്നുവെന്ന് കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. ലയണൽ മെസിയും,അർജ്ജന്റീന ടീമും കേരളത്തിലെത്തും. മന്ത്രി അബ്ദുറഹ്മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത വർഷം കേരളത്തിൽ അവർ സൗഹൃദമത്സരത്തിൽ പങ്കെടുക്കും. ഇന്ത്യയിൽ സൗഹൃദ മത്സരം കളിക്കാമെന്ന് അർജൻ്റീനിയൻ നാഷണൽ ടീം അറിയിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. മത്സര വേദിയായി കൊച്ചിയെ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മാത്രമല്ല ഒന്നര മാസത്തിനകം അർജന്റീന പ്രതിനിധികൾ കേരളത്തിലെത്തും എന്നും മന്ത്രി അറിയിച്ചു. എതിർ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്നും പൂർണമായും സർക്കാർ നിയന്ത്രണത്തിലായിരിക്കും മത്സരങ്ങൾ നടക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപ്പൊഴി മണൽ മൂടിയതിനെ തുടർന്ന് വെള്ളം കയറിയ വീടുകൾ സന്ദർശിച്ച് ബിജെപി ജില്ലാ പ്രസിഡന്റ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനാസ്ഥയെതുടർന്ന് വെള്ളം കയറിയ വീടുകൾ സന്ദർശിച്ച് ബിജെപി...

മണ്ണ് മൂടിയ കടൽ; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ എന്ത് ചെയ്യും?

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതം വാർത്തയാകാത്ത ഏതെങ്കിലും ഒരു മാസം ഉണ്ടോ...

തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. വിഴിഞ്ഞത്താണ്...

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജമായി വരുന്നതായി...
Telegram
WhatsApp