spot_imgspot_img

ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ 4 പേർ പിടിയിൽ

Date:

spot_img

മലപ്പുറം: ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 4 പേർ പിടിയിൽ. മലപ്പുറത്തതാണ് സംഭവം. പെരിന്തൽമണ്ണയിൽ വച്ച് സ്കൂട്ടറിൽ പോകുകയായിരുന്ന ജൂവലറി ഉടമയെയാണ് ആക്രമിച്ചത്. കണ്ണൂർ സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ, തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശികളായ സതീശൻ, നിഖിൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

തൃശ്ശൂര്‍ പൊലീസാണ് ഇവരെ പിടികൂടിയത്. എന്നാല്‍ ഇവരുടെ കൈവശത്തു നിന്നും സ്വര്‍ണം കണ്ടു കിട്ടിയിട്ടില്ല. ഇവരെ ചോദ്യം ചെയ്തു വരികയാണ്. അഞ്ച് പേര്‍ കൂടി സംഘത്തിലുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. എം കെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും പിന്തുടർന്നാണ് കാറിലുളള സംഘം സ്വർണ്ണം കവർന്നത്. കവർച്ചയ്ക്കായി പ്രതികൾ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്കൂട്ടർ ഇടിച്ച് വീഴ്ത്തി, നിലത്ത് വീണവരുടെ മുഖത്തേക്ക് മുളക് സ്പ്രേ അടിച്ചു ശേഷമാണ് കവർച്ച നടത്തിയത്.

കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടത്തിയത്. ജൂവലറി മുതൽ ഇവരെ പിന്തുടർന്ന സംഘം വീട് എത്തുന്നതിനു ഏതാനും മിനിട്ടുകൾക്ക് മുൻപാണ് ഇവരെ ആക്രമിച്ച് കവർച്ച നടത്തിയത്. നാല് പേരാണ് വാഹനത്തിലുളളതെന്നാണ് ജ്വല്ലറി ഉടമ പറയുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp