spot_imgspot_img

തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു കൊടിയേറി

Date:

തിരുവനന്തപുരം: തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു കൊടിയേറി. ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ കലോത്സവം ഉദ്ഘാടനം ചെയ്തു. ഇനി അഞ്ചു നാൾ നെയ്യാറ്റിൻകര ഉത്സവ ലഹരിയിലായിരിക്കും. ഇന്ന് ആരംഭിച്ച കലോത്സവം നവംബർ 29 ന് അവസാനിക്കും.

വെള്ളിയാഴ്ച്ച വരെ നടക്കുന്ന കലാമേളയിൽ 12 ഉപജില്ലകളിൽ നിന്നായി 7470 കുട്ടികളാണ് വിവിധ ഇനങ്ങളിൽ മത്സരിക്കുന്നത്. നെയ്യാറ്റിൻകരയിലെ 15 വേദിയിലായി 315 ഇനത്തില്‍ മത്സരം നടക്കും.

പുതുക്കിയ മാനുവല്‍ പ്രകാരമാണ്‌ ഇത്തവണത്തെ കലോത്സവം. അഞ്ച്‌ ഗോത്രകലകൾ മത്സരഇനങ്ങളായി വേദിയിലെത്തും. മംഗലംകളി, പണിയനൃത്തം, ഇരുള നൃത്തം, പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം എന്നിവയാണ്‌ അരങ്ങേറുക.

നെയ്യാറ്റിൻകര ഗവ. ബോയ്‌സ്‌ എച്ച്‌എസ്‌എസ്‌ ആണ്‌ പ്രധാന വേദി. ആദ്യദിവസമായ ഇന്ന് 13 വേദികളിലാണ് മത്സരങ്ങൾ നടന്നത്. രാവിലെ 10ന്‌ രചന മത്സരങ്ങൾ നടന്നു. നെയ്യാറ്റിൻകര ഗവ. ബോയ്‌സ്‌ എച്ച്‌എസ്‌എസിലെ 30 ക്ലാസ്‌ മുറികളിലാണ് രചനാമത്സരങ്ങൾ സംഘടിപ്പിച്ചത്. അതിനു ശേഷം മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ബാൻഡ്‌ മേളം മത്സരം നടന്നു. നെയ്യാറ്റിൻകര ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസിലാണ്‌ ഊട്ടുപുര ഒരുക്കിയിരിക്കുന്നത്.

നെയ്യാറ്റിൻകര ഗവ.ബോയ്‌സ് എച്ച്‌എസ്‌എസ്‌, നെയ്യാറ്റിൻകര- ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ്‌, ജെബിഎസ്‌ നെയ്യാറ്റിൻകര, നെയ്യാറ്റിൻകര സെന്റ് ഫിലിപ്, ടൗൺ ഹാൾ, സ്കൗട്ട് ഹാൾ, ടൗൺ എൽപിഎസ്‌, നെയ്യാറ്റിൻകര സെന്റ് തെരേസാസ് കോൺവന്റ്‌, എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റി ഹാൾ, നെയ്യാറ്റിൻകര വിദ്യാധിരാജ എന്നീ സ്കൂളുകളിലാണ് വേദികൾ ഒരുക്കിയിരിക്കുന്നത്.

ഇത്തവണ എല്ലാവിഭാഗങ്ങളിൽനിന്നും ആകെ ഏറ്റവും കൂടുതൽ പോയിന്റ്‌ നേടുന്ന ഉപജില്ലയ്ക്ക് ആകും ഓവറോൾ ചാമ്പ്യൻഷിപ്പ് നൽകുക. എല്ലാ വിഭാഗത്തിലുമായി കൂടുതൽ പോയിന്റ്‌ നേടി ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്കും ട്രോഫി സമ്മാനിക്കും. ഇതിനു പുറമേ വ്യക്തിഗത, ഗ്രൂപ്പ് ഇന വിജയികൾക്കായി 351 ട്രോഫികളാണ് ഒരുക്കിയിട്ടുള്ളത്‌. ഫലപ്രഖ്യാപന ദിവസംതന്നെ വിജയികൾക്ക്‌ ട്രോഫി സമ്മാനിക്കാനാണ്‌ തീരുമാനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...

തിരുവനന്തപുരത്ത് വാടക വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ രാജസ്ഥാൻ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാടക വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ രാജസ്ഥാൻ സ്വദേശിയെ എക്സൈസ്...

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. ലഹരിക്കേസിലാണ് നടനെ അറസ്റ്റ്...

മയക്കുമരുന്നിനെതിരെ മാനവശൃംഖല

മയക്കുമരുന്നിനെതിരേ കാട്ടാക്കട നിയമസഭാമണ്ഡലത്തില്‍ മേയ് 10-ന് സംഘടിപ്പിക്കുന്ന 'മാനവശൃംഖല'യുടെ വിജയത്തിനു സംഘാടകസമിതി...
Telegram
WhatsApp