
തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ അപകടകരമായ രീതിയിൽ ഡ്രൈവിംഗ് നടത്തിയതായി റിപ്പോർട്ട്. അപകടകരമായി ഡ്രൈവിംഗ് ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തലയും ശരീരവും പുറത്ത് കാണിച്ച് കാറിൽ യാത്ര ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 3.30ക്കാണ് സംഭവം. പൊന്മുടിയിൽ പോയി തിരികെ വരുന്ന വഴിയിൽ വച്ചാണ് ഇത്തരത്തിൽ വാഹനം പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. വാഹനത്തിന്റെ നമ്പർ ഉൾപ്പടെ വ്യക്തമാകുന്ന തരത്തിലാണ് വീഡിയോ. KL07 BH1094 വെള്ള സ്വിഫ്റ്റ് കാറിന്റെ വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. പൊൻമുടി കമ്പി മൂട് വച്ചായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


