
തിരുവനന്തപുരം: കലാവിരുന്ന് ആസ്വദിക്കാൻ മാനവീയത്തിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകൾ. വൻ ജനത്തിരക്കാണ് ഇന്നലെ വൈകുന്നേരം മുതൽ മാനവീയത്ത് കാണാൻ കഴിഞ്ഞത്.
29-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി മാനവീയം വീഥിയിൽ നിരവധി കലാപരിപാടികൾ അരങ്ങേറുന്നത്. ജെ ആർ ദിവ്യ ആൻഡ് ദി ബാൻഡ് നേതൃത്വം നൽകിയ സംഗീത പരിപാടിയാണ് ഇന്നലെ നടന്നത്. ഈ പരിപാടി ആസ്വദിക്കാൻ വൻ ജനക്കൂട്ടമാണു മാനവീയത്തിലേക്ക് ഒഴുകിയെത്തിയത്.
ഐ എഫ് എഫ് കെയുടെ അവസാന ദിവസമായ 19 വരെ ദിവസവും വൈകിട്ട് മാനവീയം വീഥിയിൽ കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും. മേളയുടെ മൂന്നാം ദിനമായ ഇന്ന് (15/12/2024) വൈകീട്ട് ചലച്ചിത്ര അക്കാദമിയുടെ നേൃത്വത്തിൽ മുതിർന്ന നടിമാരെ ആദരിക്കുന്ന ‘മറക്കില്ലൊരിക്കലും’ പരിപാടി വൈകിട്ട് 4.30നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.


