
കോഴിക്കോട്: സാഹിത്യകാരൻ എം.ടി. വാസുദേവൻനായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കൈകാലുകൾ ചലിപ്പിക്കാൻ കിഴിഞ്ഞെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
കഴിഞ്ഞ ആറ് ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ് എംടി വാസുദേവൻ നായര്‍. കഴിഞ്ഞ ദിവസം അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് അറിയുന്നത്.
വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസതടസം മൂലം ഈ മാസം 15ന് ആണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവിൽ ഐ സി യുവിലാണ് അദ്ദേഹം. ഓക്സിജൻ മാസ്കിന്റെയും മറ്റും സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്.


