spot_imgspot_img

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസ് പുന:ക്രമീകരിക്കും

Date:

spot_img

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസ് പുന:ക്രമീകരിക്കും. റൺവേ നവീകരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് നടപടി. ഈ മാസം 14 മുതലാണ് നവീകരണ ജോലികൾ ആരംഭിക്കുന്നത്. റൺവേയുടെ റീ കാർപെറ്റിങ് അടക്കം നിരവധി പദ്ധതികളാണ് നടത്തുന്നത്.

ഇതേ തുടർന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ റൺവേ അടച്ചിടും. ഈ സമയത്തെ സർവീസുകളാണ് പുന:ക്രമീകരിക്കുന്നത്. മാർച്ച് 29 വരെയാണു റൺവേ നവീകരണം. അതിലാണ് അതുവരെയും സമയത്തിൽ മാറ്റം വരും.

പുതുക്കിയ സമയം വിമാനക്കമ്പനികൾ യാത്രക്കാരെ അറിയിക്കും. യാത്രക്കാർക്ക് അസൗകര്യം പരമാവധി കുറയ്ക്കുന്ന രീതിയിലാണു സർവീസുകളുടെ പുനക്രമീകരണം. പ്രതിദിനം 96 സർവീസുകൾ ഈ കാലയളവിൽ ഓപ്പറേറ്റ് ചെയ്യും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിമൻസ് അണ്ടർ 19 ഏകദിനം : ത്രിപുരയെ തകർത്ത് കേരളം

നാഗ്പൂർ : വിമൻസ് അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ ത്രിപുരയ്ക്കെതിരെ ഉജ്ജ്വല...

മധു മുല്ലശ്ശേരിയുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി

തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന സി.പി.എം. മുൻ മംഗലപുരം ഏര്യാ സെക്രട്ടറി മധു...

വിമൻസ് അണ്ടർ 23 ട്വൻ്റി 20: മേഘാലയയെ തോല്പിച്ച് കേരളം

ഗുവാഹത്തി : വിമൻസ് അണ്ടർ 23 ട്വൻ്റി 20യിൽ മേഘാലയക്കെതിരെ കേരളത്തിന്...

തിരുവനന്തപുരത്ത് സ്കൂൾ ബസ് കയറി രണ്ടാംക്ലാസ് വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ ബസ് കയറി രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം....
Telegram
WhatsApp