തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി കേസില്‍ കൂടുതല്‍ വിശദീകരണവുമായി കുടുംബം. കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് മകൻ സനന്ദനൻ പറഞ്ഞു. കല്ലറ പൊളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നും നിയമ നടപടിയെ കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും മകൻ സനന്ദനൻ അറിയിച്ചു.
അതെ സമയം കല്ലറ പൊളിക്കുമെന്ന് സബ് കളക്ടർ ഒ വി ആൽഫ്രഡ് അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗം കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സബ് കളക്ടർ പറഞ്ഞു. കല്ലറ രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാൻ തീരുമാനമായി. കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ കല്ലറ പൊളിച്ച് പരിശോധന നടത്താൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ഹൈന്ദവ സംഘടനകളുമായി പൊലീസ് ചർച്ച നടത്തും.