spot_imgspot_img

ടെക്‌നോപാർക്കിൽ ഗ്രേഡ്-എ ഐടി ഓഫീസ് സ്പെയ്സ് വികസിപ്പിക്കാൻ ധാരണാപത്രം ഒപ്പിട്ടു

Date:

spot_img

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ഐടി വികസനത്തിന് കുടുതല്‍ കരുത്തേകാന്‍ ടെക്നോപാര്‍ക്കില്‍ പുതിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ടെക്നോപാർക്ക് സി ഇ ഒ കേണല്‍(റിട്ട) സഞ്ജീവ് നായരും ബ്രിഗേഡ് ഗ്രൂപ്പ് സി ഒ ഒ ഹൃഷികേശ് നായരും ഒപ്പുവച്ചു. ബ്രിഗേഡ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ എം. ആർ. ജയ്ശങ്കർ ചടങ്ങിൽ സന്നിഹിതനായിരുന്നു.

ബിസിനസ് ക്ലാസ് ഹോട്ടല്‍, പ്രീമിയം ഐടി സ്പെയ്സ് എന്നിവയോടു കൂടിയ പുതിയ സെന്‍റര്‍ ടെക്നോപാര്‍ക്കിന്റെ നിലവിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് കുതിപ്പേകും. കൂടുതല്‍ ഗ്രേഡ് എ ഓഫീസുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ നിരവധി ഐ ടി കമ്പനികളെയും നിക്ഷേപങ്ങളെയും ആകര്‍ഷിക്കന്‍ ടെക്നോപാര്‍ക്കിന് കഴിയും. അന്താരാഷ്ട്ര ഭൂപടത്തില്‍ മികച്ച ഐടി കേന്ദ്രമെന്ന നിലയില്‍ തിരുവനന്തപുരത്തെ അടയാളപ്പെടുത്താനും ഇത് കാരണമാകും.

പദ്ധതിക്കായി 4.85 ഏക്കർ സ്ഥലത്ത് ഏകദേശം 400 കോടി രൂപ നിക്ഷേപിക്കും. 1 ദശലക്ഷം ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള ഐടി ഓഫീസ് വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. ബഹുരാഷ്ട്ര ഐടി കമ്പനികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനും പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി വഴി ലക്ഷ്യമിടുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സമ്മതിദാനാവകാശം നേരിട്ടനുഭവിച്ചറിഞ്ഞ് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

തിരുവനന്തപുരം: ചൂണ്ടുവിരലില്‍ മഷിപുരട്ടി വോട്ടിംഗ് മെഷീനില്‍ ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത്,...

ഒന്‍പത് വയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; പ്രതി പിടിയിൽ

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കൊല്ലം...

തിരുവനന്തപുരത്ത് ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തുക്കൾ തമ്മിലടിച്ചു; ഒരാൾക്ക് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തുക്കൾ തമ്മിലടിച്ചു. സംഘർഷത്തിൽ ഒരാൾക്ക്...

പച്ചക്കറി ലോറി മറിഞ്ഞ് വൻ അപകടം

ബെംഗളൂരു: പച്ചക്കറി ലോറി മറിഞ്ഞ് 10 പേർ കൊല്ലപ്പെട്ടു. കർണാടകയിലാണ് സംഭവം....
Telegram
WhatsApp