spot_imgspot_img

‘അമ്മ’ ട്രഷർ സ്ഥാനം രാജിവെച്ച് ഉണ്ണിമുകുന്ദൻ

Date:

spot_img

കൊച്ചി: താരസംഘടന‍യായ അമ്മയുടെ ട്രഷറൽ സ്ഥാനത്തു നിന്നും രാജി വച്ച് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സിനിമകളിലെ തിരക്ക് പരിഗണിച്ചാണ് രാജിയെന്നാണ് വ്യക്തമാകുന്നത്.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ പുതിയ ട്രഷറര്‍ സ്ഥാനമേല്‍ക്കുന്നതുവരെ തല്‍സ്ഥാനത്ത് തുടരുമെന്നും താരം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

”അമ്മയുടെ ട്രഷറർ പദവിയിൽ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനമെടുത്തു.

ദീര്‍ഘമായ ആലോചനയ്ക്ക് ശേഷമാണ് കഠിനമായ ഈ തീരുമാനത്തിലേക്കെത്തിയത്. പദവിയിലുണ്ടായിരുന്ന കാലം വളരെയധികം ആസ്വദിച്ചിരുന്നു. അടുത്തിടെ ജോലിയുടെ സമ്മര്‍ദം വർധിച്ചത് തന്‍റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. ഈ സമ്മർദങ്ങൾക്കൊപ്പം ഈ ഉത്തരവാദിത്തങ്ങളും ബാലന്‍സ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്‍റേയും കുടുംബത്തിന്‍റേയും ക്ഷേമത്തിന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്‍റെ പ്രാധാന്യം ഞാന്‍ തിരിച്ചറിയുന്നു

ഈ പദവിയിൽ ഞാൻ എപ്പോഴും എന്‍റെ പരമാവധി നൽകിയിട്ട്. , എന്നാല്‍ ഭാവിയിലുള്ള എന്‍റെ പ്രൊഫഷണല്‍ പ്രതിബദ്ധതകളെ പരിഗണിച്ച് ട്രഷറര്‍ ഉത്തരവാദിത്തങ്ങളെ ഫലപ്രദമായ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന് ഞാന്‍ മനസിലാക്കുന്നു. അതിനാല്‍ എന്റെ രാജിക്കത്ത് ഞാന്‍ സമര്‍പ്പിക്കുകയാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ പുതിയ ട്രഷറര്‍ സ്ഥാനമേല്‍ക്കുന്നതുവരെ ഞാന്‍ തല്‍സ്ഥാനത്ത് തുടരും. പ്രവര്‍ത്തനകാലയളവില്‍ എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നല്‍കിയ ട്രസ്റ്റിനോടും സഹപ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നു.”

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: പി.വി. അൻവറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. അനധികൃതമായി ഭൂമി പോക്കുവരവ്...

കുതിച്ചുയുയർന്ന് സ്വർണ്ണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിയുയർന്നു.  ഇനി സ്വർണ്ണം വാങ്ങാൻ കൈ...

ഇനി പരിശോധനാ ഫലങ്ങൾ മൊബൈലിലൂടെ അറിയാം; നിർണയ ലാബ് നെറ്റുവർക്ക് സംവിധാനം യാഥാർത്ഥ്യത്തിലേക്ക്

തിരുവനന്തപുരം: സമഗ്ര ലബോറട്ടറി പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പ് വരുത്തുന്നതിനായി സർക്കാർ മേഖലയിലെ...

കഠിനംകുളം കൊലപാതക കേസ്; കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: കഠിനംകുളം കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൃത്യം നടത്തിയ...
Telegram
WhatsApp