കോഴിക്കോട് : നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നാല് വയസുകാരിയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസിൽ ഒളിവിലാണ് അദ്ദേഹം. കോഴിക്കോട് കസബ പൊലീസാണ് നോട്ടീസ് പുറത്തിറക്കിയത്.
നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്നാണ് കസബ പോലീസ് നടനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. 2024 ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.