spot_imgspot_img

ആറ്റിങ്ങലിൽ പൊലീസുകാരൻ ഓടിച്ച കാർ ഇടിച്ച് അപകടം; ചികിത്സയിലിരുന്ന ഒരാൾ മരിച്ചു

Date:

spot_img

തിരുവനന്തപുരം: ആറ്റിങ്ങൽ ദേശീയപാതയിൽ പൊലീസുകാരന്‍ ഓടിച്ച കാറ് നിയന്ത്രണം വിട്ട് അപകടമുണ്ടാക്കിയ സംഭവത്തിൽ ഒരാൾ മരിച്ചു. ആറ്റിങ്ങൽ സ്വദേശി അജിതാണ് (48) മരിച്ചത്. ഇയാൾ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ 5 പേ‍ർക്ക് പരിക്കേൽക്കുകയും ചെയ്തു.

കഴക്കൂട്ടം സ്റ്റേഷനിലെ എഎസ് ഐ ശ്രീജിത്ത് ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ശ്രീജിത്ത് ഓവർടേക്കിങിന് ശ്രമിക്കവെ മാരുതി കാറിന് നിയന്ത്രണം തെറ്റുകയായിരുന്നു. ഇന്നലെ രാത്രി 8 മണിയോടെ പൂവൻപാറ പാലത്തിന് സമീപമായിരുന്നു അപകടം.

കാർ ബസിലും ബൈക്കുകളിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ 2 വാഹനങ്ങളിലും ഉണ്ടായിരുന്നവർക്കും പരുക്കേറ്റിരുന്നു. കാർ പാലത്തിന്റെ സുരക്ഷ ഭിത്തിയിൽ ഇടിച്ചാണ് നിന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പച്ചക്കറി ലോറി മറിഞ്ഞ് വൻ അപകടം

ബെംഗളൂരു: പച്ചക്കറി ലോറി മറിഞ്ഞ് 10 പേർ കൊല്ലപ്പെട്ടു. കർണാടകയിലാണ് സംഭവം....

പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: പി.വി. അൻവറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. അനധികൃതമായി ഭൂമി പോക്കുവരവ്...

കുതിച്ചുയുയർന്ന് സ്വർണ്ണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിയുയർന്നു.  ഇനി സ്വർണ്ണം വാങ്ങാൻ കൈ...

ഇനി പരിശോധനാ ഫലങ്ങൾ മൊബൈലിലൂടെ അറിയാം; നിർണയ ലാബ് നെറ്റുവർക്ക് സംവിധാനം യാഥാർത്ഥ്യത്തിലേക്ക്

തിരുവനന്തപുരം: സമഗ്ര ലബോറട്ടറി പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പ് വരുത്തുന്നതിനായി സർക്കാർ മേഖലയിലെ...
Telegram
WhatsApp