spot_imgspot_img

ക്രിസ്തുമസ് – നവവത്സര ബമ്പറിന് റെക്കോഡ് വില്പന

Date:

spot_img

തിരുവനന്തപുരം: നറുക്കെടുപ്പിന് കേവലം 13 ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റ് റെക്കോഡ് വില്പന തുടരുന്നു. വിതരണത്തിനു നൽകിയ 40 ലക്ഷം ടിക്കറ്റുകളിൽ ഇന്നലെ (ജനുവരി – 23) വരെ 33,78,990 ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റു വില്പനയുമായി തട്ടിച്ചു നോക്കുമ്പോൾ 11 ലക്ഷത്തോളം ടിക്കറ്റുകൾ ഇത്തവണ അധികമായിട്ടാണ് വിറ്റു പോയിട്ടുള്ളത്.

ബമ്പർ ടിക്കറ്റു വില്പനയിൽ നിലവിൽ ഒന്നാം സ്ഥാനത്ത് 6,95,650 ടിക്കറ്റുകൾ വിറ്റഴിച്ച പാലക്കാട് ജില്ലയാണ്. 3,92,290 ടിക്കറ്റുകൾ വിറ്റു കൊണ്ട് തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. വില്പനയിൽ മൂന്നാം സ്ഥാനത്ത് 3,60,280 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ലയുമാണുള്ളത്. 400 രൂപ ടിക്കറ്റു വിലയുള്ള ക്രിസ്തുമസ് – നവവത്സര ബമ്പറിന് ഒന്നാം സമ്മാനം 20 കോടി രൂപയാണ് നൽകുന്നത്.

20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനമായി നൽകുന്നത്. മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്കും നൽകും. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേർക്കും നൽകുന്നുണ്ട്. ഫെബ്രുവരി 5 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അഥിതി തൊഴിലാളിയെ ഭീക്ഷണിപ്പെടുത്തി കള്ളന്റെ അക്കൗണ്ടിലേക്ക് പണം അയപ്പിച്ചു

കഴക്കൂട്ടം: പണം മോഷ്ടിക്കാറുണ്ട്,​ കൈയിൽ നിന്ന് തട്ടിപറിക്കാറുണ്ട് എന്നാൽ മംഗലപുരത്ത് വിചിത്രമായ...

പോത്തൻകോട് ഓടിച്ചുപോയ ഓട്ടോറിക്ഷ മറിഞ്ഞു ഗൃഹനാഥൻ മരിച്ചു

പോത്തൻകോട് : തിരുവനന്തപുരം പോത്തൻകോട് ഓടിച്ചുപോയ ഓട്ടോറിക്ഷ മറിഞ്ഞു ഗൃഹനാഥൻ മരിച്ചു....

തിരുവനന്തപുരത്ത് ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുട്ടട സ്വദേശികളായ...

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലപാതക കേസിൽ പ്രതിയെ പിടികൂടി. പ്രതിയായ...
Telegram
WhatsApp