spot_imgspot_img

സംസ്ഥാനത്ത് മദ്യനിർമ്മാണശാല അനിവാര്യമോ, സർക്കാർ നിലപാട് പുനപ്പരിശോധിക്കണം; ഐ എൻ എൽ

Date:

തിരുവനന്തപുരം: സംസ്ഥാനത്തു വൻകിട മദ്യനിർമ്മാണശാലക്ക് അനുമതികൊടുക്കുക വഴി ജലദൗർലഭ്യത്തിനും കൃഷിനഷ്ടത്തിനും ഇടയാക്കുമെന്നും അതിലുപരി മദ്യനയം പ്രോത്സാഹിപ്പിക്കപ്പെടുമെന്നുള്ള ആശങ്ക അകറ്റാൻ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്നാണ് അവകാശപ്പെട്ടത്. എന്നാൽ എൽ ഡി എഫ് സർക്കാർ ബോധവൽക്കരണത്തിലൂടെ മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരാൻ നടപടികൾ സ്വീകരിക്കുമെന്നാണ് പറഞ്ഞത്.

നിലവിലെ ലിബറലായ മദ്യനയം കാരണം സമൂഹവും കുടുംബങ്ങളും ദുരിതമനുഭവിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ജനക്ഷേമംമുഖമുദ്രയാക്കിയിട്ടുള്ള എൽ ഡി എഫ് സർക്കാർ ജനങ്ങൾക്ക് ഉപകാരമില്ലാത്ത ഈ തീരുമാനം പിൻവലിക്കാനുള്ള വിവേകം കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇടുക്കിയില്‍ പുതിയ ക്രിക്കറ്റ് അക്കാദമിയുമായി കെ.സി.എ

തിരുവനന്തപുരം: കേരള ക്രിക്കറ്റിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ...

ശ്രീശാന്തിന് വിലക്കേർപ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം: മുൻ ക്രിക്കറ്റ് താരം എസ്‌ ശ്രീശാന്തിന് വിലക്കേർപ്പെടുത്തി കേരള ക്രിക്കറ്റ്...

അനധികൃത മദ്യവിൽപന; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ

തിരുവനന്തപുരം: ഡ്രൈ ഡേയോടനുബന്ധിച്ച് നടന്ന പരിശോധനകളിൽ തിരുവനന്തപുരം ഐരാണിമുട്ടത്ത് അനധികൃതമായ വിൽപ്പനയ്ക്കായി...

പ്രധാനമന്ത്രിയുടെ പ്രസംഗം വിവർത്തനം ചെയ്ത് വീണ്ടും ശ്രദ്ധേയനായി പള്ളിപ്പുറം ജയകുമാർ

തിരുവനന്തപുരം: പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട് പ്രസംഗം വിവർത്തനം ചെയ്ത് ശ്രദ്ധ നേടി...
Telegram
WhatsApp