തിരുവനന്തപുരം ചിറയിൻകീഴിൽ രണ്ട് കേസുകളിലായി അനധികൃത മദ്യ വിൽപ്പനക്കാരെ പിടികൂടുകയും 21.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുക്കുകയും ചെയ്തു. ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ദീപുകുട്ടനും പാർട്ടിയും ചേർന്നാണ് 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്ത് രാജൻ എന്നയാളെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ ഷിബുകുമാർ, രാജേഷ് കെ.ആർ, ബിജു, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ദേവിപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ്, അജിത്കുമാർ, ശരത്, ശരത് ബാബു, റിയാസ്, വനിത സിവിൽ എക്സൈസ് ഓഫീസർ രാരി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവർ കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.
ചിറയിൻകീഴ് എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ രാജേഷും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ 10.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കായിക്കര സ്വദേശിയായ മോഹൻദാസിനെ അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ഷിബുകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ദേവിപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ്, അജിത്കുമാർ, ശരത് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ രാരി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവരും പാർട്ടിലുണ്ടായിരുന്നു.