
തിരുവനന്തപുരം: തിരുവനന്തപുരത്തെ മാദ്ധ്യമമേഖലയിലെയും പരസ്യ ഏജൻസികളിലെയും പരസ്യ, മാദ്ധ്യമ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ അഡ്വർടൈസിംഗ് ക്ലബ് ട്രിവാൻഡ്രത്തിന്റെ ലോഗോ മോഹൻലാൽ പ്രകാശനം ചെ യ്തു.
തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ഫെബ്രുവരി പതിനാലിന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ മന്ത്രി പി. രാജീവ്, ചലച്ചി ത്ര സംവിധായകൻ ആർ. ബാൽക്കി, പ്രതാപ് സുതൻ തുടങ്ങിയവർ പങ്കെടുക്കും. പരസ്യ- മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ നയിക്കുന്ന വിവിധ സെഷനുകളും ഇതോടൊപ്പം നടക്കും. പരിപാടിയുടെ മുന്നോടിയായി തീം പോസ്റ്ററിന്റെ ഉദ്ഘാടനവും ഡോ. ശശിതരൂർ എം.പി നിർവഹിച്ചു.


