spot_imgspot_img

ജർമ്മനിയിൽ ഇലക്ട്രീഷ്യൻ ഒഴിവുകൾ

Date:

spot_img

തിരുവനന്തപുരം: ജർമ്മനിയിലെ ഇലക്ട്രീഷ്യൻമാരുടെ 20 ഓളം ഒഴിവുകളിലേയ്ക്ക് സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം. ജർമൻ സർക്കാറിന്റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്‌സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ചാണ് റിക്രൂട്ട്‌മെന്റ്. ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്‌സിൽ അംഗീകൃത ഡിപ്ലോമ / ഐ ടി ഐ / ബി.ടെക്ക് വിദ്യാഭ്യസയോഗ്യതയും രണ്ടു മുതൽ അഞ്ചു വർഷം വരെ പ്രവൃത്തിപരിചയവും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉളളവർക്ക് അപേക്ഷിക്കാം.

10 വർഷത്തിലധികം പ്രവൃത്തിപരിചയമുളളവർ അപേക്ഷിക്കേണ്ടതില്ല. ഇലക്ട്രിക്കൽ ആന്റ് കൺട്രോൾ എഞ്ചിനീയറിംഗ്, മെഷിൻ സേഫ്റ്റി മേഖലകളിൽ തൊഴിൽ നൈപുണ്യമുളളവരുമാകണം അപേക്ഷകർ. ജർമ്മൻ ഭാഷാ യോഗ്യതയുളളവർക്ക് (A1,A2,B1,B2) മുൻഗണന ലഭിക്കുന്നതാണ്. വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്‌പോർട്ട്, ഭാഷായോഗ്യത പരിക്ഷയുടെ ഫലം (ബാധകമെങ്കിൽ) എന്നിവയുടെ പകർപ്പുകൾ സഹിതം www.norkaroots.org www.nifl.norkaroots.org വെബ്സൈറ്റുകളിൽ ഫെബ്രുവരി 24 നകം അപേക്ഷ നൽകണം.

12 മാസത്തോളം നീളുന്ന ബി-വൺ (B1) വരെയുളള ജർമ്മൻ ഭാഷാപഠനത്തിനും, കുറഞ്ഞത് അഞ്ച് വർഷത്തേക്കെങ്കിലും ജർമനിയിൽ താമസിക്കാനും തയ്യാറാകുന്നവരുമാകണം അപേക്ഷകർ. ബി-വൺ വരെയുളള ജർമ്മൻ ഭാഷാപരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങൾ, വിസ പ്രോസസ്സിംഗ്, ജോബ് മാച്ചിങ്ങ്, അഭിമുഖങ്ങൾ, ജർമ്മനിയിലേക്കെത്തിയശേഷമുളള ഇന്റഗ്രേഷൻ, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ് പദ്ധതിയിലൂടെ ഉദ്യോഗാർഥികൾക്ക് ലഭിക്കും. റിക്രൂട്ട്‌മെന്റ് ഉദ്യോഗാർത്ഥികൾക്ക് സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471-2770536, 539, 540, 577, ടോൾ ഫ്രീ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്).

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

20യോളം കേ-സു-കളിൽ പ്ര-തി-യാണ് അഞ്ചാം തവണയും പി-ടി-യിൽ

കഴക്കൂട്ടം: 20യോളം കേസുകളിൽ പ്രതിയായ കുളത്തൂർ തൃപ്പാദപുരം ലളിതാഭവനിൽ അനീഷിനെ (39)​...

വീണ്ടും ജീവനെടുത്ത് കാട്ടാന; ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂർ: കാട്ടാന ആക്രമണത്തിൽ ദമ്പതികൾ മരിച്ചു. കണ്ണൂർ ആറളം ഫാമിൽ വച്ചാണ്...

തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭർത്താവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ഭർത്താവ് ആത്മഹത്യ ചെയ്യുകയും ചെയ്തു....

ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം : ഡിഎംഒ

തിരുവനന്തപുരം: വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ ഇത്തരം രോഗങ്ങൾക്കെതിരെ ജാഗ്രത...
Telegram
WhatsApp