
മലപ്പുറം: ശശി തരൂരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏത് കണക്കിൻ്റെ അടിസ്ഥാനത്തിലാണ് ശശി തരൂര്‍ ലേഖനമെഴുതിയതെന്ന് അറിയില്ല. കേരളത്തിലെ സംരംഭത്തിൻ്റെ കണക്ക് തരൂരിന് എവിടെ നിന്ന് കിട്ടിയെന്ന് സതീശന്‍ ആരാഞ്ഞു.
കേരളം വ‍്യവസായ അനുകൂല സാഹചര‍്യമുള്ള സംസ്ഥാനമല്ലെന്നും വി ഡി സതീശൻ പറഞ്ഞു. പിണറായി സർക്കാരിന്‍റെ ഭരണത്തിൽ വ‍്യവസായ രംഗത്ത് കേരളത്തിനുണ്ടായ നേട്ടങ്ങളെ പുകഴ്ത്തിയ ശശി തരൂർ എംപിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു വി ഡി സതീശൻ.
ശശി തരൂരിന്റെ ലേഖനം പാർട്ടി പരിശോധിക്കട്ടെ എന്നും തരൂരിൻ്റെ പ്രസ്താവനയോട് തങ്ങൾ യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം മാറ്റത്തിന്റെ പാതയിലെന്നും വ്യവസായ രംഗത്ത് മികച്ച മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്.


