spot_imgspot_img

ഒപ്പമുണ്ട് കൂട് ഒരുക്കാൻ: ഏഴാമത്തെ ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു

Date:

spot_img

തിരുവനന്തപുരം: കലാനികേതൻ സാംസ്കാരിക സമിതിയും കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷനും സംയുക്താഭിമുഖ്യത്തിൽ നിർധനരും നിരാലംബരുമായ കഠിനംകുളം പഞ്ചായത്തിലെ ആറാം വാർഡിൽ കമ്പിക്കകത്ത് താമസിക്കുന്ന പരേതനായ അബ്ദുൽ വാഹിദിന്റെ അനാഥരായ കുടുംബത്തിന്- കണിയാപുരം മുസ്ലിം ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ആമിനയ്ക്കും, ആസിഫിനും അടച്ചുറപ്പുള്ള വീട് ഉമ്മൻചാണ്ടിയുടെ നാമധേയത്തിൽ നിർമ്മിച്ചു നൽകി. ഈ ഏഴാമത്തെ ഭവനത്തിന്റെ താക്കോൽദാനം മുൻമന്ത്രി എം എം ഹസ്സൻ നിർവഹിച്ചു. ഉമ്മൻചാണ്ടി അധികാരം ഉണ്ടായിരുന്നപ്പോഴും ഇല്ലായിരുന്നപ്പോഴും ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങൾക്കിടയിൽ നിന്നാണ് രാഷ്ട്രീയപ്രവർത്തനം നടത്തിയിട്ടുള്ളത് എന്നും ഉമ്മൻചാണ്ടിയുടെ ആ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് ഉമ്മൻചാണ്ടിയുടെ നാമധേയത്തിൽ ഉമ്മൻചാണ്ടിയുടെ ഏറ്റവും അടുത്ത ശിഷ്യനായ എം എ ലത്തീഫിന്റെ നേതൃത്വത്തിൽ ഈ ഭവനം വെച്ച് നൽകിയത് എന്ന് എം എം ഹസ്സൻ പറഞ്ഞു.

താക്കോൽദാനം എം എം ഹസ്സൻ നിർവഹിച്ചു. കലാനികേതൻ സാംസ്കാരിക സമിതിയുടെ ചെയർമാൻ എം.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മറിയാമ്മ ഉമ്മൻ, ഡോക്ടർ ബി എസ് ബാലചന്ദ്രൻ, എം ആർ തമ്പാൻ, കഴക്കൂട്ടം എസിപി പി.നിയാസ്, എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ ജെ.ഷാഫി, കണിയാപുരം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൻവറുദീൻ അൻവരി, സബ് ഇൻസ്പെക്ടർ ശ്രീ. ഉറൂബ്, കലാനികേതൻ സെക്രട്ടറി ടി. നാസർ, സഞ്ജു, പഞ്ചായത്ത് അംഗങ്ങളായ ബിസി അജയരാജ്, പെരുംകുളം അൻസർ,ശ്രീചന്ദ്.എസ്, എ.എം.റാഫി, തൻസീർ, മണ്ണിൽ അഷ്റഫ്, അസിം, നിസാം, മുജീബ്, നൈസാം, സമദ്, ബിനീഷ്, രാഹുൽ, മോനിഷ്, ആന്റോ, ഷാനി തുടങ്ങിയവർ പ്രസംഗിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡാമിന് പിന്നിൽ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ഏഴ് തൊഴിലാളികള്‍...

കൊല്ലത്ത് ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമമെന്ന് സംശയം

കൊല്ലം: കൊല്ലം കുണ്ടറയിൽ ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമമെന്ന് സംശയം. പാളത്തിന് കുറുകെ...

തിരുവനന്തപുരത്ത് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 14...

അച്ഛനമ്മമാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച കുഞ്ഞിന് സര്‍ക്കാര്‍ സംരക്ഷണമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: അച്ഛനമ്മമാര്‍ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമായ...
Telegram
WhatsApp