spot_imgspot_img

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ; മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ യോഗം ചേർന്നു

Date:

spot_img

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം നടത്തിപ്പുമായി ബന്ധപ്പെട്ടു വിപുലമായ ഒരുക്കങ്ങൾക്കു നിർദേശം നൽകി ദേവസ്വം-സഹകരണ-തുറമുഖം വകുപ്പു മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചേർന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം.

ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു ശബരിമല തീർഥാടനകാലത്തെ ആസൂത്രണം മാതൃകയാക്കി എല്ലാവരും ഏകമനസോടെ പ്രവർത്തിക്കണമെന്ന് ഏറ്റുമാനൂർ ശ്രീകൈലാസ് ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ വകുപ്പു മേധാവികളുടെയും ജനപ്രതിനിധികളുടെയും ദേവസ്വം ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കർശനമായ ജാഗ്രത പുലർത്തണമെന്ന് മന്ത്രി വനംവകുപ്പ് അധികൃതർക്ക് കർശന നിർദ്ദേശം നൽകി. ഒൻപത് ആനകളെ എഴുന്നള്ളിക്കുന്ന ദിവസങ്ങളിൽ എലിഫെന്റ് സ്‌ക്വാഡ് സ്ഥലത്തുണ്ടാകണം. നാട്ടാനപരിപാലന ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

ലഹരിവസ്തുക്കളുടെ വിൽപന തടയാൻ നേരത്തേതന്നെ കർശന പരിശോധന നടത്തണമെന്ന് എക്സൈസ്, പോലീസ് അധികൃതർക്ക് നിർദേശം നൽകി.ഉത്സവദിവസങ്ങളിൽ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ കൺട്രോൾ റൂം പ്രവർത്തിക്കുമെന്ന് പറഞ്ഞു.

ഉത്സവദിവസങ്ങളിൽ 386 പോലീസുകാർ അടങ്ങുന്ന സംഘം മൂന്നു ഷിഫ്റ്റിലായി ചുമതലയിലുണ്ടാകും. ഏഴരപ്പൊന്നാന ദിവസവും ആറാട്ടുദിവസവും കൂടുതൽ പൊലിസീനെ നിയോഗിക്കും. എക്സൈസ്, ഫയർഫോഴ്സ് സംഘം 24 മണിക്കൂറും പ്രവർത്തിക്കും. ശുചീകരണത്തിന് കൂടുതൽ ജീവനക്കാരെ നിയോഗിക്കും. വഴിവിളക്കുകൾ പ്രവർത്തനക്ഷമമാക്കും. ശുചിത്വമിഷനുമായി ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. വേനൽകൂടി പരിഗണിച്ച് ശുദ്ധമായ കുടിവെള്ളവും ഭക്ഷണവുമാണ് വിതരണം ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ഉറപ്പുവരുത്തും. ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ മൊബൈൽ ലാബും പ്രവർത്തിക്കും. ആംബുലൻസ് സൗകര്യവും 24 മണിക്കൂറും ഉറപ്പുവരുത്തും. കെ.എസ്.ആർ.ടി.സി.

സമീപ ഡിപ്പോകളിൽനിന്ന് ആവശ്യാനുസരണം കൂടുതൽ ബസുകളോടിക്കും. തടമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികളെടുത്തിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, നഗരസഭാ അധ്യക്ഷ ലൗലി ജോർജ്ജ് പടികര, കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ, വ്യാപാരിവ്യവസായി ഏകോപനസമിതി,വ്യാപാരിവ്യവസായി സമിതി, ക്ഷേത്രോപദേശകസമിതി എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭീഷണി പ്രസംഗവുമായി പി വി അൻവർ രംഗത്ത്

മലപ്പുറം: സിപിഎം നേതാക്കൾക്കെതിരെ നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ...

തൊഴിൽതീരം; സൗജന്യ ഇന്റർവ്യൂ പരിശീലനം

തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷനും മത്സ്യബന്ധനവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന തൊഴിൽതീരം...

കെ.എ.എസ് 2025 : വിജ്ഞാപനം മാർച്ച് 7 ന്

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) 2025 തെരഞ്ഞെടുപ്പിനായി മാർച്ച് 7...

നോമ്പ്തുറയിലും ഇഫ്താര്‍ വിരുന്നിലും ഹരിതചട്ടം പാലിക്കണം

തിരുവനന്തപുരം: റമ്ദാന്‍ മാസത്തില്‍ നോമ്പ്തുറയിലും ഇഫ്താര്‍ വിരുന്നുകളിലും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ...
Telegram
WhatsApp