
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അഫാൻ മാനസികാരോഗ്യ വിദഗ്ദ്ധനോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അഫാന്‍ രണ്ട് പേരെ കൂടി കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ബന്ധുവായ അമ്മയെയും മകളെയും ആണ് കൊല്ലാൻ പദ്ധതിയിട്ടതെന്നാണ് അഫാൻ പറയുന്നത്. അനുജനെ കൊന്നതോടെ തളർന്ന പ്രതി തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രിയില്‍ അഫാനെ സന്ദര്‍ശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


