
കൊച്ചി: ഒൻപതാം ക്ലാസുകാരൻ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു. കൊച്ചിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. 2024 ഡിസംബറിലാണ് സംഭവം നടന്നത്.
ഭയം മൂലം പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞിരുന്നില്ല. സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെടാൻ തുടങ്ങിയതിനെ തുടർന്ന് പെൺകുട്ടി സ്കൂളിലെ സുഹൃത്തിനോട് ഇക്കാര്യം പറയുകയായിരുന്നു. അങ്ങനെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
വീട്ടിൽ വെച്ചാണ് പെൺകുട്ടിയെ സഹോദരൻ ഉപദ്രവിച്ചത്. സഹോദരൻ ലഹരിക്ക് അടിമയാണ്. മാത്രമല്ല വിദ്യാർഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന ആളെന്നും പൊലീസ് പറയുന്നു.സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.


