spot_imgspot_img

ലഹരിക്കെതിരെ സ്നേഹദീപം തെളിയിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

Date:

spot_img

തിരുവനന്തപുരം: ലഹരിയുടെ ഇരുള്‍പടര്‍ന്ന സമൂഹത്തിലേയ്ക്ക് സ്‌നേഹത്തിന്റെ വെളിച്ചം പകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളും അമ്മമാരും. വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററും കരിസ്മയും സംയുക്തമായി സംഘടിപ്പിച്ച സ്‌നേഹലഹരി പരിപാടിക്കിടെയാണ് സമൂഹത്തിന് ശക്തമായ സന്ദേശവുമായി ഇവര്‍ ദീപം തെളിയിച്ചത്. ലഹരിക്കെതിരെയുള്ള പോരാട്ടം വീടുകളില്‍ നിന്നും ആരംഭിക്കണമെന്നും അതിനായി സ്ത്രീ ശാക്തീകരണം ആവശ്യമാണെന്നും തെളിയിക്കുന്നതായിരുന്നു സ്‌നേഹലഹരി പരിപാടി.

ചടങ്ങ് എയര്‍ഫോഴ്‌സ് ഫാമിലീസ് വെല്‍ഫയര്‍ അസോസിയേഷന്‍ റീജിയണല്‍ പ്രസിഡന്റ് നിര്‍മല റ്റി. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം എക്കാലവും സമൂഹത്തിന് ഭീഷണിയാണ്.

എന്നാല്‍ സമീപദിവസങ്ങളില്‍ ഇതിന്റെ അപകടം നാം കൂടുതല്‍ അടുത്തറിയുകയാണ്. സമൂഹത്തിന്റെ നാനാതുറയിലുള്ളവരും ഇതിനെതിരെ ഒറ്റക്കെട്ടായി നേരിട്ടാല്‍ ലഹരിയുടെ വിപത്ത് തടയാനാകും. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്നും ഉദ്ഘാടനത്തിനിടെ അവര്‍ പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്റര്‍ ഡയറക്ടറും എഴുത്തുകാരിയുമായ ഷൈലതോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള സംസ്ഥാന ഭിന്നശേഷി വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ ജയഡാളി എം.വി മുഖ്യാതിഥിയായി.

എയര്‍ഫോഴ്‌സ് ഫാമിലീസ് വെല്‍ഫയര്‍ അസോസിയേഷന്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ താരാ ഉണ്ണികൃഷ്ണന്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ലിംഗ്വിസ്റ്റ്‌സ് ഡോ.മേരിക്കുട്ടി എ.എം, കരിസ്മ പ്രസിഡന്റ് സീമ മുരളി തുടങ്ങിയവര്‍ പങ്കെടുത്തു. ലഹരിവിരുദ്ധ പെയിന്റിംഗ് പരിപാടിയില്‍ പങ്കെടുത്ത ഭിന്നശേഷിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ഭിന്നശേഷിക്കാരുടെയും അമ്മമാരുടെയും നേതൃത്വത്തില്‍ ലഹരിവിരുദ്ധ കലാപ്രകടനങ്ങളും അരങ്ങേറി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ മേഘാലയയെ 179 റൺസിന് തകർത്ത് കേരളം

പുതുച്ചേരി : വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ മേഘാലയക്കെതിരെ തകർപ്പൻ...

കണ്ണിൻ്റെ രക്തസമ്മർദ്ദം: സൗജന്യ രോഗനിർണ്ണയ ക്യാമ്പ്

തിരുവനന്തപുരം: സൗജന്യ രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (10/ 3/ 2025)...

പൊലീസിനെ മണിക്കൂറോളം വട്ടം ചുറ്റിച്ച ‘ഏറു-പട-ക്കം’

കഴക്കൂട്ടം: മേനംകുളത്ത് മൊബൈൽ ടവറിന്റെ അടിയിൽ ഏറുപടക്കത്തിന്റെ മാതൃകയിൽ പേപ്പർ ചുരുട്ടി...

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് പരാതി; തിരുവനന്തപുരം സ്വദേശിയെ കഴകത്തിൽ നിന്ന് നീക്കി

തൃശ്ശൂർ: തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് പരാതി. കേരള...
Telegram
WhatsApp