
കൊച്ചി: കളമശേരി കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി പോലീസ്. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയെ കുടുക്കിയെന്ന എസ് എഫ് ഐ ആരോപണത്തെ പോലീസ് തള്ളി. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. പിടിയിലായവർ കേസുമായി ബന്ധമുള്ളവരാണെന്നും പോലീസ് പറഞ്ഞു.
മാത്രമല്ല പൂർവ്വ വിദ്യാർത്ഥികൾക്ക് അടക്കം കേസിൽ പങ്കുണ്ട്. ഇവരെ ഉടൻ പിടികൂടും. കോളേജ് അധികാരികളെ രേഖാമൂലം അറിയിച്ച ശേഷമാണ് പരിശോധന നടന്നതെന്നും പൊലീസ് അറിയിച്ചു. റെയ്‌ഡ് നടത്തുന്ന സമയം ഹോസ്റ്റലിൽ മറ്റു കുട്ടികളും ഉണ്ടായിരുന്നു. എന്നാൽ ഇവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലാണ് റെയ്‌ഡ് നടത്തിയത്.


