
പത്തനംതിട്ട: വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പോത്തന്‍കോട് സ്വദേശിയായ എസ് ഐയ്‌ക്കെതിരെ കേസെടുത്തു. റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോത്തന്‍കോട് സ്വദേശി ഷായ്‌ക്കെതിരെ വട്ടപ്പാറ പോലീസ് കേസെടുത്തത്. ഗ്രേഡ് എസ്ഐ ഉൾപ്പെടെ രണ്ടു പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. വട്ടപ്പാറ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ പത്തനംതിട്ടയിൽ ഗ്രേഡ് എസ്ഐആണ് ഷാ. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
2019-ല്‍ അപകടം നടന്നതായി 161/19 എന്ന നമ്പരില്‍ വ്യാജമായി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കൂടാതെ എസ് എച്ച് ഒ യുടെ വ്യാജ ഒപ്പിട്ട് കോടതിയിൽ രേഖകൾ സമർപ്പിച്ചു എന്നുമാണ് കണ്ടെത്തൽ. കേസിൽ രണ്ടാം പ്രതിയാണ് ഷാ. വെമ്പായം കൊഞ്ചിറ പ്ലാങ്കാല അൻസർ മൻസിലിൽ എ.അൻസറാണ് കേസിലെ ഒന്നാം പ്രതി.
കേസ് സംബന്ധിച്ച് ന്യൂ ഇന്ത്യ ഇഷുറൻസ് കമ്പനി നടത്തിയ അന്വേഷണത്തിലാണ് ഈ അപകടം വ്യാജമായി സൃഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. ചികിത്സാ രേഖകളടക്കം എല്ലാ രേഖകളും വ്യാജമായി നിർമിച്ചതായും ഇൻഷുറൻസ് കമ്പനി നടത്തിയ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് കമ്പനി പോലീസിൽ പരാതി നൽകുകയായിരുന്നു. അങ്ങനെയാണ് ഇക്കാര്യം പുറത്തറിയുന്നത്.


