spot_imgspot_img

സുനിത വില്യംസ് ഭൂമിയിലേക്ക് പുറപ്പെട്ടു

Date:

spot_img

ന്യൂയോര്‍ക്ക്: ബഹിരാകാശ യാത്രികരായ സുനിത വില്ല്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10.35-ന് ആണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ എന്ന ബഹിരാകാശ പേടകം ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുന്നത്.

10.35 ന് പേടകം നിലയവുമായുള്ള ബന്ധം വേർപ്പെടുത്തുന്നത് നിർണായക ഘട്ടം ആയിരുന്നു. അതിനു ശേഷം പേടകം ഭൂമിയേക്ക് യാത്ര തിരിച്ചു. പതിനേഴ് മണിക്കൂറോളം ദൈര്‍ഘ്യമേറിയ യാത്രയ്ക്ക് ശേഷം ബുധനാഴ്ച പുലർച്ചെ 3:27-ഓടെ പേടകം ഭൂമിയിൽ എത്തും.

അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്‌സോക്കോ ഉള്‍ക്കടലിലോ ആയിരിക്കും പേടകം പതിക്കുക. തിരികെയെത്തുന്ന അവരെ ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പെയ്സ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയരാക്കും. ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരും സുനിതയ്ക്ക് ഒപ്പമുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് കിംസ്‌ഹെല്‍ത്ത്

തിരുവനന്തപുരം: സാഹോദര്യത്തിന്റെയും നന്മയുടേയും സന്ദേശം വിളിച്ചോതി ഇഫ്താര്‍ സംഗമവുമായി കിംസ്‌ഹെല്‍ത്ത്. ഡോക്ടര്‍മാര്‍,...

ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു

തിരുവനന്തപുരം: റമദാനോടനുബന്ധിച്ച് പെരുമാതുറ കൂട്ടായ്മ അൽ ഐൻ യൂനിറ്റ് സംഘടിപ്പിച്ച ഖുർആൻ...

തിരുവനന്തപുരം കലക്‌ടറേറ്റിൽ വീണ്ടും തേനീച്ച ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം കലക്‌ടറേറ്റിൽ വീണ്ടും തേനീച്ച ആക്രമണം. കളക്ട്രേറ്റിലെത്തിയ പൊതുജനത്തെയും ജീവനക്കാരെയും...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; അഫാനെതിരേ അമ്മയുടെ നിർണായക മൊഴി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ ഉമ്മയുടെ നിർണായ മൊഴി പുറത്തു....
Telegram
WhatsApp