
തിരുവനന്തപുരം: ചിറയിൻകീഴിലെ എം സി എഫ് കത്തി നശിച്ചു. ചിറയിൻകീഴ് അഴൂർ ഗ്രാമ പഞ്ചായത്തിന്റെ പേരുങ്ങുഴി കാറ്റാടിമുക്കിൽ പ്രവർത്തിച്ചു വന്നിരുന്ന മിനി എം സി എഫാണ് കത്തിനശിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.
ഏകദേശം 600 M2 വിസ്തീരണം വരുന്ന പഴയ കയർ ഫാക്ടറിയിലാണ് എം സി എഫ് പ്രവർത്തിച്ചിരുന്നത്. തീപിടിക്കുന്ന സമയം ഹരിത കർമ സേനാ MCF ൽ ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല.
ആറ്റിങ്ങൽ നിലയത്തിലെ 2 യൂണിറ്റ് വാഹനവും വർക്കല കഴക്കൂട്ടം നിലയങ്ങളിലെ ഓരോ യൂണിറ്റ് വാഹനവും ഉൾപ്പെട്ട 30 പേർ അടങ്ങുന്ന ഫയർ ആൻഡ് റെസ്ക്യൂ സർവീസ് യൂണിറ്റാണ് രണ്ടു മണിക്കൂറോളം പ്രവർത്തിച്ചു തീ പൂർണമായും കെടുത്തിയത്. ആറ്റിങ്ങൽ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ അഖിൽ എസ്സ് ബി, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ സജ്ജു കുമാർ വർക്കല നിലയത്തിലെ സ്റ്റേഷൻ ഓഫീസർ വേണുഗോപാൽ എന്നിവർ അഗ്നിശമന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


