
ഡൽഹി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്ന് സൂചന.ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു സംഘമായി ബൈക്കുകളിലാണ് ഭീകരർ ആക്രമ സ്ഥലത്ത് എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഭീകരന്റെ ചിത്രം പുറത്തുവന്നു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുത്ത് രംഗത്ത് വന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ ഏഴംഗ സംഘമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശ്രീനഗറില്‍ എത്തിച്ചു. കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മൃതദേഹവും നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ ഭീകരരെത്തിയപ്പോൾ പലരും കരുതിയത് മോക്ക് ഡ്രിൽ ആണെന്നാണ്. പിന്നാലെ ഭീകരർ വെടിയുതിർത്തപ്പോഴാണ് ആക്രമണം ആണെന്ന് തിരിച്ചറിഞ്ഞത്. പഹൽഗ്രാം ഭീകരാക്രമണത്തെ അപലപിച്ച് ജമ്മു കശ്മീരിൽ ഇന്ന് വിവിധ സംഘടനകളുടെ ബന്ദ് നടക്കുകയാണ്.


