
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിനും ഓഫിസിനുമാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇതിനു പുറമെ രാജ്ഭവനിലും ഭീഷണി സന്ദേശം എത്തി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ രണ്ടരയ്ക്ക് സ്ഫോടനം നടക്കുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്. സിറ്റി ട്രാഫിക് കൺട്രോളിലേക്ക് ഭീഷണി സന്ദേശം എത്തിയത്.മദ്രാസ് ടൈഗേഴ്സ്- റസിസ്റ്റൻസ് ഫ്രണ്ട് എന്ന പേരിലാണ് ഇമെയിൽ എത്തിയത്. ക്ലിഫ് ഹൗസിലേക്കും ധന – ഗതാഗത സെക്രട്ടറിമാരുടെ ഇ – മെയിലിലേക്കും ഭീഷണി സന്ദേശം എത്തി.
മുഖ്യമന്ത്രിയുടെ ഓഫീസിന് പിന്നാലെയാണ് രാജ്ഭവനിലും ബോംബ് ഭീഷണി സന്ദേശം എത്തിയത്.രണ്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞത്ത് എത്താനിരിക്കെയാണ് തിരുവനന്തപുരത്ത് ബോംബ് ഭീഷണി സന്ദേശങ്ങൾ തുടരെ എത്തുന്നത്. സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. ലഹരി വ്യാപനത്തിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കുന്നതിൽ പ്രതിഷേധിച്ച് ബോംബ് വയ്ക്കുമെന്നാണ് ഇ മെയിൽ സന്ദേശം.


