spot_imgspot_img

സപ്ലൈകോ സ്‌കൂൾ ഫെയറിൽ 50 ശതമാനം വരെ വിലക്കുറവ്: മന്ത്രി ജി ആർ അനിൽ

Date:

തിരുവനന്തപുരം: സ്‌കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന ഫെയറിൽ 15 മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സ്‌കൂൾ ഫെയർ 2025 ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഫോർട്ടിലെ പീപ്പിൾസ് ബസാറിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികൾക്കാവശ്യമായ ബാഗ്, കുട, നോട്ട്ബുക്ക്, ഇൻസ്ട്രമെന്റ് ബോക്‌സ് തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ മേളയിൽ ലഭിക്കും. വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് കുറച്ച് പൊതു സമൂഹത്തിന് പരമാവധി സഹായം നൽകുക എന്നതാണ് ലക്ഷ്യം.

സപ്ലൈകോയും, സഹകരണ സ്ഥാപനങ്ങളുമടക്കം നടത്തുന്ന വിപണി ഇടപെടൽ മാതൃകാപരമാണ്. ന്യായ വിലക്ക് ഉന്നത ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ താലൂക്ക്, ജില്ലാതലങ്ങളിൽ ഫെയറിലൂടെ ലഭ്യമാകും. 172 പേജുള്ള 31 രൂപ എം ആർ പിയുള്ള ശബരി നോട്ട്ബുക്കുകൾ 28 രൂപക്കാണ് വിതരണം ചെയ്യുന്നത്. കോളേജ്, പ്രീമിയം ബുക്കുകൾക്കും കുടകൾക്കുമെല്ലാം ഇതേ രീതിയിൽ വിലക്കുറവുണ്ടെന്നും പൊതുജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. ആന്റണി രാജു എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ സമയംകാത്ത് എസ്എറ്റിയിലെ യൂറോ ഡയനാമിക് യൂണിറ്റ്

തിരുവനന്തപുരം: കുട്ടികളുടെ കിഡ്‌നിസംബന്ധമായ അസുഖങ്ങള്‍ക്കായി ലക്ഷങ്ങള്‍ മുടക്കി എസ്എറ്റി ആശുപത്രിയില്‍ സ്ഥാപിച്ച...

സി.ബി.എസ്.ഇ പരീക്ഷാഫലം, കഴക്കൂട്ടം, വർക്കല ജ്യോതിസ് സെൻട്രൽ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം

കഴക്കൂട്ടം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലും പത്താം ക്ളാസിലും കഴക്കൂട്ടം, വർക്കല ജ്യോതിസ് സെൻട്രൽ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ...

തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം. സീനിയർ അഭിഭാഷകൻ ബെയ്‌ലിനാണ്...

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.66 ആണ് വിജയശതമാനം....
Telegram
WhatsApp