spot_imgspot_img

നൃത്തപ്പൊലിമയില്‍ അമ്മപ്പെരുമ; നടനചാരുതയില്‍ നിറഞ്ഞ് ഡിഫറന്റ് ആര്‍ട് സെന്റര്‍

Date:

തിരുവനന്തപുരം: നൃത്ത വസന്തമൊരുക്കി ബോളിവുഡ് നര്‍ത്തകി ശ്വേതവാര്യരും അമ്മ അംബിക വാരസ്യാരും. അമ്മയും മകളും ഒന്നിനൊന്ന് മികവോടെയാണ് അരങ്ങിൽ നടനപ്പെരുമ തീര്‍ത്തത്. ഡിഫ്റെന്റ് ആർട്ട്സ് സെന്ററിലെ മാതൃദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് ഇവർ നൃത്ത വിസ്മയം സൃഷ്ടിച്ചത്. മാജിക് പ്ലാനറ്റിലെ ഫന്റാസിയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ശ്വേതയും അംബിക വാരസ്യാരും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

ഭരതനാട്യവും സ്ട്രീറ്റ് ശൈലിയായ ഹിപ്ഹോപ്പും ഇഴചേര്‍ത്ത് ശ്വേത രൂപപ്പെടുത്തിയ സ്ട്രീറ്റ് ഓ ക്ലാസിക്കല്‍ എന്ന നൃത്ത ഇനം ഏവരുടെയും ഹൃദയം കവര്‍ന്നു. അമ്മ അംബികാ വാരസ്യാരും അരങ്ങ് നിറഞ്ഞ പ്രകടനമാണ് കാഴ്ചവച്ചത്.

സ്വാര്‍ത്ഥ താത്പര്യങ്ങളേതുമില്ലാതെ, ഒന്നും പ്രതീക്ഷിക്കാതെ യഥാര്‍ത്ഥകല ഉള്ളില്‍ത്തട്ടി അവതരിപ്പിക്കുന്ന പ്രതിഭകളെയാണ് ഡിഫറന്റ് ആര്‍ട് സെന്ററില്‍ കാണാന്‍ കഴിഞ്ഞതെന്ന് ശ്വേത പറഞ്ഞു. മാതൃത്വത്തിന്റെ പരിപൂര്‍ണത നിറഞ്ഞ കരുത്താര്‍ന്ന അമ്മമാരാണ് ഇവിടുള്ളതെന്ന് അംബികാവാരസ്യാരും ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞു.

ഡിഫറന്റ് ആര്‍ട് സെന്റര്‍ ഡയറക്ടര്‍ ഷൈലാ തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് ശ്വേതയെയും അമ്മയെയും പൊന്നാട അണിയിച്ചാദരിച്ചു. കരിസ്മ പ്രസിഡന്റ് സീമ മുരളി സ്വാഗതവും സെക്രട്ടറി സുമയ്യ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സെന്ററിലെ കരിസ്മ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം: അപേക്ഷാ സമർപ്പണം മേയ് 20 വരെ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി (വൊക്കേഷണൽ) എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത ഒന്നാം വർഷ...

കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം...

എന്റെ കേരളം പ്രദര്‍ശന വിപണനമേള: കനകക്കുന്നില്‍ ഒരുങ്ങുന്നത് 75000 ചതുരശ്രയടി പ്രദര്‍ശനനഗരി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം...

ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം പ്രധാനം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ...
Telegram
WhatsApp