
- കഴക്കൂട്ടം: തിരുവനന്തപുരം മംഗലപുരത്തിന് സമീപം തോന്നയ്ക്കലിൽ യുവാവ് വീടിനകത്ത് കയറി വയോധികനെ മാരകമായി കുത്തി പരിക്കേൽപ്പിച്ചു. തോന്നയ്ക്കൾ പാട്ടത്തിൻകര എൽപി സ്കൂളിന് സമീപമാണ് സംഭവം നടന്നത്. പരിക്കേറ്റ 67 കാരനായ താഹക്ക് ഗുരുതര പരിക്കുകളാണ് ഏറ്റത്. താഹയെ കുത്തി കൊലപെടുത്താൻ ശ്രമിച്ച താഹ 31നെ മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടിയാണ് സംഭവം . പ്രതിയായ റാഷിദ് വീട്ടിനകത്ത് കയറി താഹയുടെ ഭാര്യയെ പിടിച്ചു തള്ളി മർദ്ദിക്കുകയും താഹയെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി താഹ മുകളിലത്തെ നിലയിലേയ്ക്ക് ഓടി കയറിയെങ്കിലും റാഷിദ് പിന്നാലെയെത്തി വീണ്ടും കുത്തുകയായിരുന്നു..വയറ്റിൽ നാലിടത്തും നെഞ്ചിലും ഗുരുതരമായി കുത്തേറ്റ താഹയുടെ ആന്തരികാവയങ്ങൾ പുറത്തുചാടിയ നിലയിലായിരുന്നു. മംഗലപുരം പോലീസും നാട്ടുകാരുമെത്തി ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


